അമേരിക്കൻ വാർത്തകേരള വാർത്ത

പ്രവാസി ഐ.ഡി കാര്‍ഡുകളുമായി നോര്‍ക്ക റൂട്ട്സ് ഫോമാ കേരളാ കണ്‍വന്‍ഷനില്‍

കോട്ടയം: ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും ഉതകുന്ന വിവിധ ഐ.ഡി കാര്‍ഡ്-ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വിശദീകരിച്ച് നോര്‍ക്ക റൂട്ട്‌സ് ഫോമായുടെ കേരളാ കണ്‍വന്‍ഷനില്‍ സാന്നിധ്യമറിയിച്ചു. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിന്‍ നോര്‍ക്ക റൂട്ട്‌സിന്റെ ബൂത്ത് സന്ദര്‍ശിച്ചു. ഫോമാ ട്രഷററും ലോക കേരള സഭാംഗവുമായ സിജില്‍ പാലയ്ക്കലോടി, നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും  ലോക കേരള സഭാംഗവുമായ സുബിന്‍ കുമാരന്‍ തുടങ്ങിവര്‍ ഒപ്പമുണ്ടായിരുന്നു.

വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18-നും 70-നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോര്‍ക്ക പ്രതിനിധികള്‍ വ്യക്തമാക്കി. കണ്‍വന്‍ഷനില്‍ നോര്‍ക്ക അണ്ടര്‍ സെക്രട്ടറിയും ഹോം ഒഥന്റിക്കേഷന്‍ ഓഫീസറുമായ ഷാമിം ഖാന്‍ എസ്.എച്ച് ക്ലാസെടുക്കുകയും സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.

വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസി കേരളീയര്‍ക്കു മാത്രമായുള്ള എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, ഗുരുതര രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങളാണ് ലഭിക്കുന്നത്. മേല്‍ സേവനങ്ങള്‍ക്ക് അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസി കേരളീയരെ കണ്ടെത്തുന്നതിനും അവരുടെ വിവരശേഖരണത്തിനും ഐ.ഡി കാര്‍ഡ് സേവനം സഹായകരമായി. 2008-ല്‍ ആരംഭിച്ച നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐ.ഡി കാര്‍ഡ് സേവനം 2025 വരെയുള്ള കണക്കനുസരിച്ച് 8,51,801 പ്രവാസികള്‍ പ്രയോജനപ്പെടുത്തി. 10,257 വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും 34,450 പ്രവാസി കേരളീയര്‍ക്ക് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് സേവനവും നല്‍കാനായി.

നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ്

വിദേശത്ത് ആറ് മാസത്തില്‍ കൂടുതല്‍ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികള്‍ക്ക് അംഗമാകാം. പ്രായം 18-70. ഇന്ത്യയിലെ മെഡിക്കല്‍ കോഴ്‌സുകളിലെ എന്‍.ആര്‍.ഐ സീറ്റിലേക്കുള്ള പ്രവേശനത്തിന് സ്‌പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായി നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ് പ്രയോജനപ്പെടുത്താവുന്നതാണ്.

സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്

വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്. 2020 ഏപ്രില്‍ മുതലാണ് ഇത് നിലവില്‍ വന്നത്. വിദേശ പഠനത്തിന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം.

എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്

രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. പ്രായം 18-70.

നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ്

ഇതിന്റെ കാലാവധി ഒരു വര്‍ഷമാണ്. വിദേശ രാജ്യത്ത് ആറു മാസത്തില്‍ കൂടുതലും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷത്തിലധികമോ ആയി ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷിക്കാം. പ്രായം 18-60. അപേക്ഷാ ഫീസ് 661 രൂപ (ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെ).

https://www.norkaroots.kerala.gov.in/ എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പുതിയ രജിസ്‌ട്രേഷനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള ഫീസും ഓണ്‍ലൈനായി അടയ്ക്കാം.

Report എ.എസ് ശ്രീകുമാര്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...

കേരള വാർത്തപ്രധാന വാർത്ത

പി.എസ്.സി നിയമനത്തിന് പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള...