അമേരിക്കൻ വാർത്ത

കെ സി എസ് ചിക്കാഗോയുടെ 2026 വാലന്റൈന്‍സ് ഡേ/ കപ്പിള്‍സ് നൈറ്റ് ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരുന്നു

ചിക്കാഗോ: കെ സി എസ് ചിക്കാഗോയുടെ 2026 വാലന്റൈന്‍സ് ഡേ/ കപ്പിള്‍സ് നൈറ്റ് ഒരുക്കങ്ങള്‍ റോസ് മൗണ്ട് റിവേഴ്‌സ് കാസിനോയിലെ ബോള്‍ റൂമില്‍പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഫെബ്രുവരി 7 ന് നടക്കുന്ന ഈ വര്‍ഷത്തെ വാലന്റൈന്‍സ് ഡേ കപ്പിള്‍സ് നൈറ്റ് ആഘോഷങ്ങള്‍ മുന്‍ വര്‍ഷങ്ങളതിനേക്കാള്‍ വ്യത്യസ്തമായി ലക്കി ഇന്‍ ലവ്, വാലന്റൈന്‍സ് ഡേ കപ്പിള്‍സ് കസിനോ നൈറ്റ് ആയിട്ട് ആയിരിക്കും ആഘോഷിക്കപ്പെടുക എന്ന് കെ സി എസ് പ്രസിഡന്റ് ജോസ് ആന മലയും, ട്രഷുറാര്‍ ടീന നെടുവാമ്പുഴയും മീഡിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. 

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനും, അവിസ്മരണീയമാക്കുന്നതിനുമായി മെയില്‍ ആന്‍ഡ് ഫീമെയില്‍ വോയ്‌സില്‍ പാടാന്‍ കഴിവുള്ള മലയാളത്തിന്റെ പ്ലേ ബാക്ക് സിംഗര്‍ ലക്ഷ്മി ജയന്‍ എത്തിച്ചേരുമെന്നും കോഡിനേറ്റേഴ്‌സ് ആയ സ്റ്റിബി & ആന്‍ ആനലില്‍, നിതിന്‍ & മരിയ കുന്നുംപുറത്ത്, മാത്യു & ഷാനിയമോള്‍ ചെല്ലക്കണ്ടത്തില്‍, മോഹിന്‍ & ആല്‍ബി മാമൂട്ടില്‍ എന്നിവര്‍ അറിയിക്കുകയുണ്ടായി. റിവേഴ്‌സ് കാസിനോയില്‍ 200 കപ്പിള്‍സിനായിരിക്കും ഈ വര്‍ഷത്തെ വാലന്റൈന്‍സ് ഡേ കപ്പിള്‍സ് നൈറ്റില്‍ സെലിബ്രേഷനില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ അംഗങ്ങള്‍ എത്രയും നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും കോഡിനേറ്റേഴ്‌സ് ഊന്നി പറയുക ഉണ്ടായി. ഈ വര്‍ഷത്തെ വൈവിധ്യമാര്‍ന്ന വാലന്റൈന്‍സ് ഡേ സെലിബ്രേഷനോട് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് എന്നും, രജിസ്‌ട്രേഷന്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കപ്പെടും എന്നും കോഡിനേറ്റേഴ്‌സ് അറിയിക്കുകയുണ്ടായി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...