കേരള വാർത്തചരമം

കോട്ടയത്ത് അഭിഭാഷകൻ വെടിയേറ്റു മരിച്ചു; അപകടം നായാട്ടിനായി തോക്കുമായി സ്കൂട്ടറിൽ പോകവേ

ഉഴവൂർ: നായാട്ടിന് പോയ അഭിഭാഷകൻ സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് അബദ്ധത്തിൽ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു. ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് തിങ്കൾ രാത്രി ഒൻപതരയോടെ വെടിയേറ്റു മരിച്ചത്. ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡിൽ നിന്നുള്ള പോക്കറ്റ് റോഡിലായിരുന്നു സംഭവം. ലൈസൻസുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ള ജോബി തിങ്കൾ രാത്രിയും പതിവ് തെറ്റിക്കാതെ പുറത്തിറങ്ങുകയായിരുന്നു. നിറച്ച തോക്കുമായി സ്കൂട്ടറിലായിരുന്നു യാത്ര. 

പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറി‍ഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു. സ്കൂട്ടർ മറിയുന്നതിന്റെയും വെടിയൊച്ചയുടെയും ശബ്ദം കേട്ട സമീപത്തെ വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. വഴിയിൽ വീണു കിടക്കുന്ന ജോബിയെയാണ് ഇവർ കണ്ടത്. വെടിയേറ്റ ഉടൻ തന്നെ മരണം സംഭവിച്ചെന്നാണു പൊലീസ് നിഗമനം.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...