അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾചരമം

മൂന്ന് തവണ കണ്ട ഭീകര സ്വപ്നം യാഥാർഥ്യമായി; വിമാനം തകർന്ന് കൊളംബിയൻ പോപ്പ് താരം മരിച്ചു

മെഡലിൻ: കൊളംബിയൻ പോപ്പ് താരം യെസൺ ജിമെനെസ് (34) സ്വപ്നം കണ്ടതുപോലെ തന്നെ വിമാനം തകർന്ന് മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പൈപ്പിൽ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ യെസൺ ജിമെനെസും ബാൻഡ് അംഗങ്ങളും ഫൊട്ടോഗ്രഫർ വീസ്മാൻ മോറയും കൊല്ലപ്പെട്ടത്. മെഡലിനിൽ നിശ്ചയിച്ചിരുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഇവർ പോയത്.

ഞങ്ങൾ ഒരു വിമാനപകടത്തിൽ പെടുന്നതായി താൻ സ്വപ്നം കണ്ടതായി യെസൺ ജിമെനെസ് കൊളംബിയൻ ടിവി ചാനലായ കാരക്കോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിമാന അപകടത്തിൽ പെടാൻ പോവുകയാണെന്ന് മനസ്സിലാക്കിയ താൻ പൈലറ്റിനോട് ദിശ മാറ്റാൻ പറഞ്ഞതായിട്ടാണ് താരം അന്ന് പറഞ്ഞത്.

മറ്റൊരു സ്വപ്നത്തിൽ താനും സഹയാത്രികരും വിമാനപകടത്തിൽ കൊല്ലപ്പെടുന്നതായി കണ്ടു. ഇത്തരം സ്വപ്നങ്ങൾ മൂന്നാം തവണയാണ് കണ്ടത്. ഈ സ്വപ്നങ്ങൾ ദൈവം നൽകുന്ന മുന്നറിയിപ്പായിട്ടാണ് കാണുന്നത്. പക്ഷേ ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസ്സിലായില്ലെന്നും യെസൺ ജിമെനെസ് മുൻപ് വ്യക്തമാക്കിയിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...