അമേരിക്കൻ വാർത്ത

കർമ്മപഥത്തിൽ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസിൽ ഉജ്ജ്വല സ്നേഹാദരം

കാരോൾട്ടൻ (ഡാളസ്): പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ശ്രീ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം (ഷഷ്ഠിപൂർത്തി) വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. ജനുവരി 11-ന് വൈകീട്ട് കാരോൾട്ടൻ ചർച്ച് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് അദ്ദേഹത്തിന് ആശംസകൾ നേർന്നു.

ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ  റോയ് തോമസ്,റവ ഷിബി ഏബ്രഹാം,റവ. റോബിൻ വർഗീസ്,റവ. ബേസിൽ (KECF പ്രസിഡന്റ്),റവ. ഏബ്രഹാം കുരുവിള, പി റ്റി മാത്യു , പി പി ചെറിയാൻ നിരവധി വിശിഷ്ടാതിഥികൾ സംസാരിച്ചു:ഹൂസ്റ്റണിൽ നിന്നും തോമസ് മാത്യു (ജീമോൻ റാന്നി  ,ഡെട്രോയിറ്റിൽ നിന്നും  ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ എന്നിവർ  ജന്മദിനാശംകൾ നേർന്നു അയച്ച സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ദീർഘകാലമായി സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത വ്യക്തിയാണ് ഷാജി രാമപുരമെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.

മാർത്തോമാ സഭാ നോർത്ത് അമേരിക്ക – ഡയോസീസ് കൗൺസിൽ അംഗം എന്ന നിലയിൽ അദ്ദേഹം നടത്തുന്ന ആത്മീയ-സമാധാന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഒരു മികച്ച സംഘാടകൻ എന്ന നിലയിലും ലോക്കൽ കമ്മിറ്റികളിലെ സജീവ സാന്നിധ്യം എന്ന നിലയിലും അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് ചടങ്ങിൽ അഭിപ്രായമുയർന്നു.

“ഔദ്യോഗികവും സാമൂഹികവുമായ ഒട്ടേറെ ഉത്തരവാദിത്തങ്ങൾക്കിടയിലും കുടുംബത്തെ വലിയ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന മാതൃകാപരമായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. ഷാജി രാമപുരം പുലർത്തുന്ന സത്യസന്ധതയും സേവന മനോഭാവവും പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്.” – ചടങ്ങിലെ പ്രസംഗകർ.

അറുപതിന്റെ നിറവിലെത്തിയ ഷാജി രാമപുരത്തിന് ആരോഗ്യപൂർണ്ണമായ ദീർഘായുസ്സും ഐശ്വര്യവും നേർന്നുകൊണ്ട് റവ. ഷിബി ഏബ്രഹാം സമാപന പ്രാർത്ഥനയും ആശീർവാദവും നടത്തി. സ്നേഹോഷ്മളമായ ഈ സംഗമം ഡാളസിലെ മലയാളി സമൂഹത്തിനിടയിൽ അദ്ദേഹത്തിനുള്ള വലിയ സ്വീകാര്യതയുടെ തെളിവായി മാറി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...