കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

ഒന്നാംക്ലാസുകാരന്റെ ബാഗിൽ തലയുയർത്തി മൂർഖൻ; വീട്ടുജോലിക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാക്കനാട്: ‘ഒന്നാം ക്ലാസുകാരന്റെ ബാഗിന്റെ സിബ് കുറച്ച് തുറന്നതുമാത്രമേ ഓർമ്മയുള്ളൂ, തലയുയർത്തി ഒരു ചീറ്റൽ.’ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട വീട്ടുജോലിക്കാരിയായ യുവതി പറഞ്ഞു. കുട്ടികളൊന്നും ബാഗ് തുറന്നില്ലല്ലോ, ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് വീട്ടുകാർ.

ശനിയാഴ്ച രാവിലെ കാക്കനാട് അത്താണി ജങ്ഷനുസമീപം താമസിക്കുന്ന ബിസിനസ്സുകാരനായ അബ്ദുൾ അസീസിന്റെ മകന്റെ ബാഗിലാണ് നീളമുള്ള മൂർഖൻ ഒളിച്ചിരുന്നത്.

വെള്ളിയാഴ്ച സ്‌കൂൾവിട്ടശേഷം കുട്ടി വീടിനുള്ളിലെ ഹാളിലെ തറയിലാണ് ബാഗ് വച്ചിരുന്നത്. ശനിയാഴ്ച രാവിലെ ബാഗ് വൃത്തിയാക്കാൻ എടുത്ത വീട്ടുജോലിക്കാരി പതിവില്ലാത്ത കനം തോന്നി സിബ് തുറന്നതോടെ മൂർഖൻ പത്തി വിടർത്തി. ഉടൻ വീട്ടുകാരെത്തി ബാഗ് നീളമുള്ള കമ്പ് കൊണ്ട് പുറത്തേക്ക് എത്തിച്ചു. തുടർന്ന് എറണാകുളം സർപ്പ സ്‌നേക്ക് റെസ്‌ക്യൂ അംഗം റിൻഷാദ് നാസർ മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി. വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നിട്ട സമയത്ത് ‘കക്ഷി’ ബാഗ് സിബ്ബിന്റെ വിടവിലൂടെ കയറിക്കൂടിയതാകാമെന്നാണ് നിഗമനം.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...