സിനിമ

ഗ്ലാമറസായി രജീഷ വിജയൻ; മസ്‌തിഷ്ക മരണം, സൈമൺസ് മെമ്മറീസിലെ ആദ്യഗാനം പുറത്ത്

ആവാസവ്യൂഹം,​ പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം,​ സൈമൺസ് മെമ്മറീസിലെ ആദ്യഗാനം പുറത്ത്. കോമള താമര എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കി,​ പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്ദ്രെ റാപ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റ അഡിഷണൽ വോക്കൽസ് അനിൽലാൽ. രജീഷാ വിജയൻ ഗ്ലാമറസ് ലുക്കിലാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഡാൻസിംഗ് നിഞ്ച ടീം ആണ് കോറിയോഗ്രാഫി. നേരത്തെ സിനിമയുടെ മോഷൻ പോസ്റ്ററിലെ ബോൾഡ് ലുക്കിലുള്ള രജീഷ് വിജയന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046ലെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.

രജീഷ വിജയനെ കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു,​ ജഗദീഷ്,​ സുരേഷ് കൃഷ്ണ,​ നന്ദു,​ ദിവ്യപ്രഭ,​ ആൻ ജമീല സലിം,​ ശാന്തി ബാലചന്ദ്രൻ,​ വിഷ്ണു അഗസ്ത്യ,​ ശംഭു,​ സായ് ഗായത്രി,​ ശ്രീനാഥ് ബാബു,​ മനോജ് കാന,​ ഷിൻസ് ഷാൻ,​ മിഥുൻ വേണുഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നു. നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു. ഛായാഗ്രഹണം: പ്രയാഗ് മുകുന്ദൻ, സംഗീതം: വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നിഖിൽ പ്രഭാകർ, പ്രൊജക്ട് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം: കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്: അർഷാദ് വർക്കല, സംഘട്ടനം: ശ്രാവൺ സത്യ, വസ്ത്രാലങ്കാരം: ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി: നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയേഷ് എൽ.ആർ, കളറിസ്റ്റ്: അർജുൻ മേനോൻ (കാൻപ്രോ), സ്റ്റിൽസ്: കിരൺ വി.എസ്, പ്രൊഡക്ഷൻ മാനേജർ: ആരോമൽ പയ്യന്നൂർ, പിആർഒ: ശബരി. പെബ്രുവരി റിലീസായി ചിത്രം തിയേറ്ററിലെത്തും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...