പ്രധാന വാർത്ത

ബ്ലഡ് ബാങ്കിലുണ്ടായിരുന്നത് മൃഗത്തിന്റെ രക്തം, സ്ഥാപനത്തിന് ലൈസന്‍സുമില്ല; വന്‍ ക്രമക്കേട്

ഹൈദരാബാദ്: ബ്ലഡ് ബാങ്കില്‍ മനുഷ്യന്റെ രക്തത്തിന് പകരം സൂക്ഷിച്ചിരുന്നത് മൃഗത്തിന്റെ രക്തം. ആടിന്റെ രക്തമാണ് ലാബില്‍ നിന്ന് കണ്ടെത്തിയത്. ഇതിന് പുറമേ നിരവധി ക്രമക്കേടുകളാണ് തെലങ്കാനയിലെ കാച്ചിഗുഡിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎംകെ ലാബില്‍ കണ്ടെത്തിയത്. ബ്ലഡ് ബാഗുകളിലാണ് ആടിന്റെ രക്തം നിറച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ലാബിലെ ജീവനക്കാരനാണെന്നാണ് വിവരം.

തെലങ്കാന സ്വദേശിയായ നികേഷിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒളിവിലുള്ള ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ലാബില്‍ നിന്ന് മൃഗത്തിന്റെ രക്തം കണ്ടെത്തിയത്. ഡിസിഎ (ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേറ്റര്‍) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് 1000 ലിറ്ററോളം രക്തം പിടികൂടിയത്. മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയെന്ന വ്യാജേനയാണ് ആടിന്റെ രക്തം ലാബില്‍ സൂക്ഷിച്ചിരുന്നത്.

ലാബില്‍ സൂക്ഷിച്ചിരുന്ന ആടിന്റെ രക്തം ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം പറയുന്നു. രാജസ്ഥാനിലെ ഒരു കമ്പനിയിലേക്ക് രക്തം അയച്ചതായും സംശയിക്കുന്നുണ്ട്.

ബ്ലഡ് ബാങ്കുകളില്‍ ഇത്തരത്തില്‍ മൃഗങ്ങളുടെ രക്തം ശേഖരിക്കുന്നതിന് അനുമതി നല്‍കാന്‍ നിയമമില്ലെന്നിരിക്കെ എന്തിനാണ് മൃഗത്തിന്റെ രക്തം ശേഖരിച്ചിരുന്നതെന്നാണ് അന്വേഷിക്കുന്നത്. ബ്ലഡ് ബാഗുകളില്‍ രക്തം സംഭരിക്കുന്നതിനും ഓട്ടോക്ലേവ് മെഷീന്‍ ക്ലേവ് മെഷീന്‍ ഉപയോഗിക്കുന്നതിനും ലൈസന്‍സ് ആവശ്യമുണ്ട്. എന്നാല്‍ ലാബിന് ഇവ രണ്ടും ഇല്ലെന്നാണ് കണ്ടെത്തല്‍.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...