അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികന് അസുഖം; ദൗത്യം നിർത്തി നാസ സംഘത്തെ തിരിച്ചു കൊണ്ടുവരുന്നു

ന്യൂയോർക്ക് : രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളിലൊരാൾക്ക് അസുഖം ബാധിച്ചതിനാൽ ദൗത്യം നേരത്തേ നിർത്തി സംഘത്തെ തിരിച്ചുകൊണ്ടുവരാൻ നാസ ഒരുങ്ങുന്നു. സംഘത്തിലെ 2 പേർ നിലയത്തിന്റെ ബാഹ്യഭാഗത്ത് സോളർ പാനൽ ഘടിപ്പിക്കുന്നതിന് വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന ആറര മണിക്കൂർ ബഹിരാകാശനടത്തം മാറ്റിവച്ചു.  25 വർഷത്തെ ബഹിരാകാശനിലയ ദൗത്യത്തിൽ ഇതാദ്യമാണ് ആരോഗ്യ കാരണങ്ങളാൽ നാസ ദൗത്യം പൂർത്തിയാക്കാതെ മടങ്ങുന്നത്.

യുഎസിന്റെ സെന കാർഡ്മാൻ, മൈക്ക് ഫിൻകെ, ജപ്പാന്റെ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റനോവ് എന്നിവരാണ് കഴിഞ്ഞ ഓഗസ്റ്റിൽ ബഹിരാകാശ നിലയത്തിലേക്കു പോയത്. ഇവരിൽ ആർക്കാണ് രോഗമെന്ന് വെളിപ്പെടുത്തിയിട്ടില്ല. മേയിൽ തിരിച്ചു വരാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 

നവംബറിൽ 8 മാസത്തെ ദൗത്യവുമായി സോയൂസ് പേടകത്തിൽ എത്തിയ നാസയുടെ ക്രിസ് വില്യംസ്, റഷ്യയുടെ സെർഗെയ് മൈക്കേവ്, സെർഗെയ് കുദ്സ്വെർകോവ് എന്നിവർ നിലയത്തിൽ തുടരും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...