അമേരിക്കൻ വാർത്തകേരള വാർത്ത

ലോക കേരള സഭയിൽ പങ്കെടുക്കാൻ കാനഡയിൽ നിന്ന് എട്ട് പേർ

ടൊറന്റോ : ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ലോക കേരള സഭയിൽ കാനഡയെ പ്രതിനിധീകരിച്ച് എട്ട് പ്രതിനിധികൾ പങ്കെടുക്കും. സൂരജ് അത്തിപ്പറ്റ, പ്രദീപ് ചേന്നംപള്ളിൽ, ഷാജേഷ് പുരുഷോത്തമൻ, ശുഭ അഗസ്റ്റിൻ, മനോജ് കരാത്ത, ബൈജു പകലോമറ്റം, ലത മേനോൻ, ജോസഫ് ജോൺ എന്നിവരാണ് ഈ വർഷത്തെ പ്രതിനിധികൾ. ബൈജു പകലോമറ്റം, ജോസഫ് ജോൺ, ലത മേനോൻ എന്നിവർ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. കഴിഞ്ഞ തവണ കാനഡയിൽ നിന്ന് ഏഴ് പേരായിരുന്നു പങ്കെടുത്തിരുന്നതെങ്കിൽ ഇത്തവണ അത് എട്ടായി വർധിച്ചത് കാനഡയിലെ മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യം വ്യക്തമാക്കുന്നു. കാനഡയിൽ നിന്നുള്ള പ്രതിനിധികൾ നോർക്ക (NORKA), ലോക കേരള സഭ (LKS) കോർഡിനേഷൻ അംഗങ്ങളുമായി ചേർന്ന് പ്രവാസികളുടെ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ജനുവരി 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് 30, 31 തീയതികളിൽ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രതിനിധി സമ്മേളനങ്ങൾ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളെ കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ടാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്.
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...