അമേരിക്കൻ വാർത്ത

വന്‍കൂവര്‍ ചിലിവാക്ക് മലയാളി അസോസിയേഷന്‍ 2026ലെ പുതിയ ഭരണസമിതി ചുമതലയേറ്റു

വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയിലെ മലയാളി കൂട്ടായ്മകളിലെ ശ്രദ്ധേയമായ സാന്നിധ്യമായ ചില്ലിവാക്ക് മലയാളി അസോസിയേഷന്‍ (CMA) 2026ലെ പുതിയ ഭരണസമിതി ചാര്‍ജ്ജെടുത്തു.

വന്‍കൂവര്‍ മലയാളി സമൂഹത്തിന് ഏറെ സുപരിചിതനായ ജോബു ജെ.മാത്യുവാണ് (മുന്‍ കെസിഎബിസി സെക്രട്ടറി, മുന്‍ ഫ്രീസര്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്) സംഘടനയുടെ പുതിയ പ്രസിഡന്റായി വന്നിരിക്കുന്നത്. അതുപോലെ തന്നെ ചിലിവാക്ക് മലയാളി സമൂഹത്തിന് ഏറെ പരിചിതരായ സുധിര്‍ പളളിയാണ് വൈസ് പ്രസിഡന്റ്. സിഎംഎ മുന്‍ പ്രസിഡന്റ് ഡെന്നീസ് എബ്രഹമാണ് പുതിയ സെക്രട്ടറി. ബിനോയ് പി. ബാലന്‍(ട്രഷറര്‍), റോബിന്‍ അലക്‌സാണ്ടര്‍(ജോയിന്റ് ട്രര്‍), നിധിന്‍ ജോസഫ്(സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍), മിഥുന്‍ ജോസഫ്(ജോയിന്റ് സെക്രട്ടറി), ജയലക്ഷ്മി ശ്രീധര്‍(വനിത കോര്‍ഡിനേറ്റര്‍), സികെ(ഇവന്റ് കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റ് സംഘടന ഭാരവാഹികള്‍.

കേരളത്തിന്റെ പ്രകൃതിഭംഗിയോട് ഏറെ സാമ്യം പുലര്‍ത്തുന്ന ബിസിയിലെ വിനോദസഞ്ചാര മേഖലയാണ് ചിലിവാക്ക്. സാമൂഹിക പ്രതിബദ്ധത, സാഹോദര്യസ്‌നേഹം, നന്മ എന്നീ മൂല്യങ്ങള്‍ ഊട്ടി വളര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയെ വളര്‍ച്ചയുടെ പുത്തന്‍ പടവുകളിലേക്ക് നയിക്കുവാനുളള തികഞ്ഞ ആത്മവിശ്വാസത്തിലാണ് പുതിയ സിഎംഎ ടീം.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...