അമേരിക്കൻ വാർത്തകേരള വാർത്ത

‘ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സൊസൈറ്റി’യുടെ കൃത്രിമക്കാല്‍ വിതരണം

കോട്ടയം: കാലുകള്‍ നഷ്ടപ്പെട്ടവരെ വഴിനടത്തി പുതിയൊരു ജീവിതം പ്രദാനം ചെയ്യുന്നതിനായി ‘ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സൊസൈറ്റി’യുടെ ആഭിമുഖ്യത്തില്‍ ജനുവരി 9-ാം തീയതി വെള്ളിയാഴ്ച ക്രിത്രിമക്കാല്‍ വിതരണം ചെയ്യുമെന്ന് സൊസൈറ്റിയുടെ ചുക്കാന്‍ പിടിക്കുന്ന അമേരിക്കന്‍ മലയാളിയായ ജോണ്‍സണ്‍ സാമുവല്‍ കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം ഇരയില്‍ക്കടവിലെ ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ചടങ്ങ്.

കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 2014 മുതല്‍ താങ്ങായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന, ഇതുവരെ 344 പേര്‍ക്ക് മികച്ച നിലവാരമുള്ള കൃത്രിമക്കാലുകള്‍ നല്‍കി സഹായിച്ചിട്ടുണ്ട്. 2025-ലെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, സംഘടനയുടെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 41 പേര്‍ക്കാണ് ഇത്തവണ സഹായം ലഭിക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ ‘ഓട്ടോബോക്ക് ‘ നിര്‍മ്മിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള കാലുകളാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.

പലവിധ അപകടങ്ങളില്‍ കാലുകള്‍ മുറിച്ചുമാറ്റപ്പെട്ട ഹതഭാഗ്യര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള കൃത്രിമക്കാലുകള്‍ നല്‍കി, അവര്‍ക്ക് ചലനശേഷിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും പുതിയൊരു ജീവിതത്തിലേക്ക് പദമൂന്നാനും സഹായിക്കുന്ന പദ്ധതിയാണ് സൈഫ് ആന്റ് ലിംബ്. മാവേലിക്കരയിലെ വെട്ടിയാര്‍ സ്വദേശിയായ ജോണ്‍സണ്‍ സാമുവല്‍ യാദൃശ്ചികമായാണ്, ഒരു ദൈവനിയോഗം പോലെ ഈ പദ്ധതിയുടെ സാരഥിയായി എത്തുന്നത്. നാല് പതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കിലാണ് ഇദ്ദേഹം താമസിക്കുന്നത്.

2011-ല്‍ കുടുംബ സമേതം കേരളത്തിലെത്തിയ ജോണ്‍സണ്‍ ഒരു യാത്രക്കിടെ, ഏതോ അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട് നടക്കാന്‍ കഷ്ടപ്പെടുന്ന ഒരു ഹതഭാഗ്യനെ കാണുകയും അദ്ദേഹത്തിന്റെ അവസ്ഥ ജോണ്‍സണ്‍ സാമുവലിനെ  വൈകാരികമായി സ്വാധീനിക്കുകയും ചെയ്തു. ഇത്തരം ദുരിതമനുഭവിക്കുന്നവരെ എപ്രകാരം സഹായിക്കാമെന്ന അദ്ദേഹത്തിന്റെ ചിന്ത എത്തി നിന്നത് അംഗവൈകല്യമുള്ളവര്‍ക്ക് കൃത്രിമ അവയവങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ജര്‍മന്‍ കമ്പനിയായ ഓട്ടോബോക്കിലാണ്.

അങ്ങനെ സ്വന്തം പണം മുടക്കി 20 പേര്‍ക്ക് സൗജന്യമായി കൃത്രിമ കാലുകള്‍ വരുത്തി നല്‍കിയാണ് 2014-ല്‍ ജോണ്‍സണ്‍ ലൈഫ് ആന്റ് ലിംബ് ചാരിറ്റബിള്‍ സൈസൈറ്റിക്ക് രൂപം നല്‍കിയത്.  സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഈ പരിപാടിയിലൂടെ ശാരീരികമായ പരിമിതികളെ മറികടന്ന് മുന്നേറാന്‍ 41 പേര്‍ക്ക് സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Report എ.എസ് ശ്രീകുമാര്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...