കേരള വാർത്ത

നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ര​ണ്ടാം വാ​രം? ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്താ​ൻ ആ​ലോ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് ആ​ദ്യ​വാ​രം പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ആ​ലോ​ച​നാ ന​ട​പ​ടി​ക​ളു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ടു​ത്ത​മാ​സം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഗ്യാ​നേ​ഷ് കു​മാ​റും ക​മ്മീ​ഷ​ണ​ർ​മാ​രും കേ​ര​ള​ത്തി​ലെ​ത്തും.

സം​സ്ഥാ​ന​ത്ത് ഒ​റ്റ​ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര സേ​ന​ക​ളു​ടെ​യും ഇ​ത​ര സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യാ​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു. 2026 ജ​നു​വ​രി ഒന്നിന് ​പ​തി​നെ​ട്ട് വ​യ​സ്‌​ പൂ​ർ​ത്തി​യാ​യ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​ർ​ക്കും വോ​ട്ട​വ​കാ​ശം ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ടു​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​തൃ​ത്വ​വും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യി ആ​രു​ടെ​യും വോ​ട്ടു​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ർ​ക്കാ​രും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു വേ​ണ്ടി പ്ര​ത്യേ​ക ക്യാ​ന്പു​ക​ളും ഹി​യ​റിം​ഗു​ക​ളും ദ്രു​ത​ഗ​തി​യി​ൽ ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്കാ​യി ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ക​മ്പ​നി കേ​ന്ദ്ര​സേ​ന​യും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടു​ത​ൽ പോ​ലീ​സ് ഫോ​ഴ്സി​നെ​യും സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്കും. 200 കമ്പ​നി​യി​ൽ​പ്പ​രം കേ​ന്ദ്ര​സേ​ന കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്ക് എ​ത്തി​യേ​ക്കും.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ക​ള​ത്തി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ​ച​ർ​ച്ച​ക​ൾ ത്വ​രി​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെ.ബി. കോശി കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടണമെന്ന...

കേരള വാർത്തകൗതുകങ്ങൾ

സ്‌കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ; അവകാശികളെ തേടി പൊലീസ്

ആലപ്പുഴ : സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207...

അമേരിക്കൻ വാർത്തകേരള വാർത്ത

എസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്

മയാമി: ചിക്കാഗോ സീറോ മലബാര്‍ കാത്ത്‌ലിക് കോണ്‍ഗ്രസ്സ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത്...

കേരള വാർത്ത

പ്ര​ണ​യി​നി​യു​ടെ അ​നു​ക​മ്പ പി​ടി​ച്ചു​പ​റ്റാ​ൻ മ​ന​പൂ​ർ​വം വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി; കാ​മു​ക​നും സു​ഹൃ​ത്തും പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ്ര​ണ​യി​നി​യു​ടെ അ​നു​ക​മ്പ പി​ടി​ച്ചു​പ​റ്റാ​ൻ മ​ന​പൂ​ർ​വം വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​മു​ക​നും സു​ഹൃ​ത്തും പി​ടി​യി​ൽ. ക​ഴി​ഞ്ഞ 23ന് ​പ​ത്ത​നം​തി​ട്ട​യി​ൽ...