അന്താരാഷ്ട്ര വാർത്തകായികം

2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ സജീവമായി ശ്രമിക്കുന്നു -പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: 2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആ​രംഭിച്ചതായി പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് മുതൽ ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക മേളകൾക്ക് വിജയകരമായി ആതിഥ്യം വഹിച്ചതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ​ആദ്യ ഒളിമ്പിക്സിന് വേദിയൊരുക്കാൻ സജീവമായി തയ്യാറെടുക്കുകയാണെന്ന് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.

വീഡിയോ വഴിയായിരുന്നു പ്രധാനമന്ത്രി 72ാമത് ദേശീയ വോളിബാൾ മേള ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 20ഓളം അന്താരാഷ്ട്ര കായിക മേളകൾക്ക് രാജ്യം വേദിയായതായും പ്രധാനമന്ത്രി പറഞ്ഞു.

2030 കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കാൻ ഒരുങ്ങുന്ന ഇന്ത്യ, 2036 ഒളിമ്പിക്സ് വേദി നേടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണ ശക്തിയോടെ തയ്യാറെടുക്കുന്നു – മോദി പറഞ്ഞു.

ആദ്യമായി ഒളിമ്പിക്സിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പുമായാണ് ഇന്ത്യ രംഗത്തിറങ്ങുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് ഒളിമ്പിക് നഗരിയായി പ്രഖ്യാപിച്ചാണ് ഇന്ത്യ ബിഡ് അപേക്ഷ സമർപ്പിച്ചത്. ഇന്ത്യക്ക് പുറമെ ഖത്തർ തലസ്ഥാനമായ ദോഹ, തുർക്കിയിലെ ഇസ്താംബൂൾ എന്നിവക്കു പുറമെ, ചിലി, ദക്ഷിണാഫ്രിക്ക രാജ്യങ്ങളും താൽപര്യം അറിയിച്ച് രംഗത്തുണ്ട്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...