ചരമം

എബ്രഹാം ചെറിയാന്‍ (രാജന്‍) റോക്ക് ലാൻഡിൽ അന്തരിച്ചു

ന്യു യോര്‍ക്ക്: ചെങ്ങന്നൂര്‍ പേരിശേരി മുതയില്‍ പുത്തന്‍ വീട്ടില്‍ എബ്രഹാം ചെറിയാന്‍ (രാജന്‍-71) ന്യു സിറ്റി, ന്യു യോര്‍ക്കില്‍ അന്തരിച്ചു. 36 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. എതാനും നാളായി ചികില്‍സയിലായിരുന്നു. ചെങ്ങന്നൂര്‍ പള്ളിവീട്ടില്‍ പി.എം. ചെറിയാന്‍, കരിങ്ങാട്ടില്‍ കുഞ്ഞമ്മ ചെറിയാന്‍ എന്നിവരുടെ പുത്രനാണ്.

തട്ടാരമ്പലം കൊച്ചു തെക്കേടത്ത് പുത്തന്‍ വീട്ടില്‍ അച്ചാമ്മയാണ് ഭാര്യ.
എകമകള്‍: ടാനിയ.

സഹോദരര്‍: റോക്ക് ലാൻഡ്  മലയാളി അസോസിയേഷൻ (റോമാ)  പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്‍ (സാം), ഫോമാ നേതാവ്  റോയ് ചെങ്ങന്നൂര്‍, ശാന്തമ്മ, കുഞ്ഞൂഞ്ഞമ്മ, ബെക്കി, ലൈസ.
പരേതനായ കെ.എം. സാമുവല്‍, കുരിയന്‍ കോശി, ജോര്‍ജ് താമരവേലില്‍, റെജി മാത്യു എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരും സജു ഫിലിപ്പ് സഹോദര ഭാര്യയുമാണ്.

സംസ്‌കാരം പിന്നീട് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്,  സഫേണ്‍ വികാരി ഡോ. രാജു വര്‍ഗീസിന്റെ മുഖ്യ കര്‍മ്മികത്വത്തില്‍ നടത്തൂം.

വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചെറിയാന്‍ 845 659 3724; റോയ് ചെങ്ങന്നൂര്‍ 845 521 2874

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....