അമേരിക്കൻ വാർത്ത

ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ ആൻഡ്രൂ പാപ്പച്ചന് ലൈഫ് ടൈം കമ്മ്യൂണിറ്റി സർവീസ് അവാർഡ്

കൊച്ചി: കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പ്രമുഖ സംഘാടകനും എഴുത്തുകാരനുമായ അമേരിക്കൻ മലയാളി – ആൻഡ്രൂ പാപ്പച്ചന് ലൈഫ് ടൈം കമ്മ്യൂണിറ്റി സർവീസ് അവാർഡ് സമ്മാനിച്ചു. പ്രവാസി  മലയാളി സമൂഹത്തെ ഒരുമിച്ചു നിർത്തുന്നതിനായി  നൽകിയ ദീർഘകാല സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകിയത്.

ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ ഭാഗമായി കൃത്രിമ ബുദ്ധി  (Artificial Intelligence) സംബന്ധിച്ച നിരവധി സെഷനുകൾ നടന്നു . ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ വയനാട് എ.ഐ പാർക്കും ഡാറ്റ സെന്ററും സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതിക്ക് തുടക്കം കുറിക്കാൻ ഫെസ്റ്റിവൽ തീരുമാനിച്ചു. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഐഐടി ബോംബെ തയ്യാറാക്കി ജനുവരി അവസാനം കേരള സർക്കാരിന് സമർപ്പിക്കും. ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അബ്ദുള്ള മഞ്ചേരി ഈ പദ്ധതിയുടെ ചുമതല വഹിക്കും.

ഇന്ത്യൻ കമ്പനീസ് ആക്ട് സെക്ഷൻ 3 പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയാണ്  മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന രണ്ടും മൂന്നും തലമുറയിൽപ്പെട്ട മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുകയും, അവരുടെ അറിവും അനുഭവസമ്പത്തും വിഭവങ്ങളും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയുമാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷന്റെ പ്രധാന ലക്ഷ്യം.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...