അമേരിക്കൻ വാർത്ത

അയ്യപ്പ സേവാസംഘം ന്യൂയോര്‍ക്കിന്റെ മണ്ഡലകാല മഹോത്സവം ഗംഭീരമായി

ന്യൂയോര്‍ക്ക്: അയ്യപ്പ സേവാ സംഘം ആണ്ടു തോറും നടത്തിവരാറുള്ള മണ്ഡലകാല സമാപനം 2025 ഡിസംബര്‍ 28 ഞായറാഴ്ച വിവിധങ്ങളായ കലാപരിപാടികളോടെ മഹോത്സവമായി നടത്തപ്പെട്ടു. ഗ്ലെന്‍ ഓക്‌സിലുള്ള ഹനുമാന്‍ മന്ദിര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.30 ന് ആരംഭിച്ച അയ്യപ്പ പൂജ, നെയ്യഭിഷേകം, അര്‍ച്ചന, പുഷ്പാലങ്കാരം, പടിപൂജ എന്നിവയോടെ 6 മണിക്ക് മഹാദേവന്‍ ശര്‍മ്മയുടെയും ഡോ ഉണ്ണിക്കൃഷ്ണന്‍ തമ്പിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ ഭക്തിനിര്‍ഭരമായി പര്യവസാനിച്ചു.

6 മണിക്ക് അനിത കൃഷ്ണ (ന്യൂജേഴ്‌സി) യുടെ നേതൃത്വത്തില്‍ ഗാനാഞ്ജലി എന്ന സംഗീത സദസ്സ് ആരംഭിച്ചു. അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് പങ്കെടുത്ത കലാകാരന്മാരെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അനിത കൃഷ്ണയോടൊപ്പം ജ്യോതി സതീഷ് (ഡിട്രോയിറ്റ്), നന്ദിത വെളുത്താക്കല്‍ (ഡിട്രോയിറ്റ്), പ്രേം കൃഷ്ണന്‍ (ന്യൂയോര്‍ക്ക്) എന്നിവരാണ് ഗാനാലാപനത്തില്‍ പങ്കെടുത്തത്.

ശ്രുതിമധുരമായ ഗാനാലാപനത്തിന് പക്കമേളമായി തബല – തീപന്‍ സ്വാമി (NY), ഗിഞ്ചറ – കൃഷ്ണന്‍ (NJ), ഫ്‌ലൂട്ട് – സതീഷ് മമ്പടത്ത് (ഡിട്രോയിറ്റ്), മൃദംഗം – കബിലന്‍ ജഗന്നാഥന്‍ (NY), പെര്‍ക്കഷന്‍ സപ്പോര്‍ട്ട് & മൃദംഗം – സതീഷ് കാലാത്ത് (NY), എന്നിവരായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഗാന നിര്‍ഝരിയില്‍ ആസ്വാദകവൃന്ദം സാക്ഷാല്‍ ശബരിമല സന്നിധിയിലെത്തിയ അനുഭൂതിയില്‍ ലയിച്ചു ചേര്‍ന്നു. ആലപിച്ച മിക്ക കീര്‍ത്തനങ്ങളും രചിച്ചത് സതീഷ് മേനോന്‍ കാലാത്ത് ആയിരുന്നു.

തുടര്‍ന്ന് അര്‍ച്ചിത മഹാലിംഗം അവതരിപ്പിച്ച ഹരിവരാസനത്തിന്റെ നൃത്താവിഷ്‌കാരം ഏവരെയും ഹഠാദാകര്‍ഷിച്ചു. സെന്റ് ലൂയിസ്സില്‍ നിന്നുമുള്ള ലളിതാംബികാ ഗീതു ജയദേവ് പൂതനാമോക്ഷം കഥകളി അവതരിപ്പിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിയുടെ അഭിനയ മികവിനെ സദസ്സ് മുക്തകണ്ഠം പ്രശംസിച്ചു. നാട്യാവിഷ്‌കാരത്തെയും കഥാതന്തുവിനെപ്പറ്റിയും പിതാവ് ജയദേവ് ആദ്യമേതന്നെ വിശദീകരിച്ചിരുന്നതുകൊണ്ട് പുതുതലമുറയ്ക്കും കഥകളി പൂര്‍ണമായും അര്‍ത്ഥം ഉള്‍ക്കൊണ്ട് ആസ്വദിക്കാന്‍ കഴിഞ്ഞു. കഥകളി മേക്കപ്പ് ചെയ്തത് ന്യൂയോര്‍ക്കിലെ ഹിക്‌സ് വില്ലില്‍ താമസിക്കുന്ന കലാമണ്ഡലം ജോണ്‍ ആശാന്‍ ആയിരുന്നു.

പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ന്യൂയോര്‍ക്കിലെ വിവിധ ഹൈന്ദവ സംഘടനകളെയും വിശിഷ്യാ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും അകമഴിഞ്ഞ സഹകരണത്തോടെയും നടന്ന അയ്യപ്പ മണ്ഡലകാല മഹോത്സവം വന്‍വിജയമായിരുന്നു.

അയ്യപ്പ സേവാസംഘം പ്രസിഡന്റും കെ.എച്.എന്‍.എയുടെ മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായ ഗോപിനാഥക്കുറുപ്പ് പുതിയ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്‌സണായ വനജ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. അയ്യപ്പ സേവാ സംഘം സെക്രട്ടറി രഘുവരന്‍ നായര്‍, പ്രസിഡന്റ് കുറുപ്പിനെയും മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപഹാരമായി പൊന്നാടയണിയിച്ചാദരിച്ചു. ഗാനാഞ്ജലി സ്‌പോണ്‍സറും ഗാനരചയിതാവുമായ സതീഷ് കാലാത്തീനും പ്രത്യേക പുരസ്‌കാരം നല്‍കി പൊന്നാട അണിയിച്ചാദരിച്ചു.


സെക്രട്ടറി രഘുവരന്‍ നായര്‍ കലാകാരന്മാര്‍ക്കും സദസ്സിനും നന്ദി പറഞ്ഞു. മഹാപ്രസാദ വിതരണത്തോടും അന്നദാനത്തോടും കൂടി 9 മണിക്ക് മണ്ഡലകാല മഹോത്സവത്തിന് പരിസമാപ്തിയായി.

2026 ഒക്ടോബര്‍ 10 ശനിയാഴ്ച നവരാത്രി ആരംഭത്തോടെ ന്യൂയോര്‍ക്കില്‍ ഇന്റര്‍നാഷണല്‍ അയ്യപ്പ സംഗമവും വേള്‍ഡ് പീസ് കോണ്‍ഫറന്‍സും നടത്തുമെന്ന് അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പും സെക്രട്ടറി രഘുവരന്‍ നായരും ചേര്‍ന്ന് പ്രഖ്യാപിച്ചു. അമേരിക്കയിലെ സമസ്ത ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെ വിപുലമായ ഒരു കമ്മിറ്റിയും പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി രൂപീകരിക്കുവാനും തീരുമാനിച്ചു.

Report ജയപ്രകാശ് നായര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...