അമേരിക്കൻ വാർത്ത

ദമ്പതികളുടെ ഗ്രീൻ കാർഡ് :ഒരു വീട്ടിൽ താമസിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയേക്കാം

വാഷിങ്ടൻ : അമേരിക്കൻ പൗരത്വത്തിലേക്കുള്ള എളുപ്പവഴിയായി ഗ്രീൻ കാർഡിനെ കാണുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. യുഎസ് പൗരനെ വിവാഹം കഴിച്ചു എന്നതുകൊണ്ടുമാത്രം ഇനി ഗ്രീൻ കാർഡ് ഉറപ്പാക്കാൻ കഴിയില്ലെന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകുന്നു.

വിവാഹം നിയമപരമാണോ എന്ന് നോക്കുന്നതിലുപരി, ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ (Cohabitation) എന്നതിനാണ് നിലവിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രാധാന്യം നൽകുന്നത്. മുപ്പത് വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ബ്രാഡ് ബേൺസ്റ്റീന്റെ അഭിപ്രായത്തിൽ, കേവലം പ്രണയത്തിലോ വിവാഹിതരോ ആയതുകൊണ്ട് മാത്രം ഒരാൾക്ക് ഗ്രീൻ കാർഡിന് അർഹത ലഭിക്കില്ല.

‘നിങ്ങൾ ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഗ്രീൻ കാർഡ് ലഭിക്കൂ. ജോലി ആവശ്യങ്ങൾക്കോ പഠനത്തിനോ വേണ്ടിയാണ് മാറി താമസിക്കുന്നതെന്ന് പറഞ്ഞാലും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അത് അംഗീകരിക്കാൻ സാധ്യതയില്ല,’ അദ്ദേഹം വ്യക്തമാക്കി.

ഗ്രീൻ കാർഡ് അപേക്ഷകളിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. വിവാഹം കേവലം ഗ്രീൻ കാർഡ് ലക്ഷ്യമിട്ടുള്ളതാണോ അതോ യഥാർഥമാണോ എന്ന് പരിശോധിക്കാൻ കർശനമായ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദമ്പതികൾ ഒരു വീട്ടിൽ താമസിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയേക്കാം.

അഡ്രസ് രേഖകൾ മാത്രമല്ല, ദമ്പതികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ഉദ്യോഗസ്ഥർ വിലയിരുത്തും മാറി താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അപേക്ഷ നിരസിക്കപ്പെടാനും വിവാഹ തട്ടിപ്പ് അന്വേഷണങ്ങൾ നേരിടാനും സാധ്യതയുണ്ട്. അടുത്തിടെ അമേരിക്കയിലുണ്ടായ ചില അക്രമ സംഭവങ്ങളിൽ ഗ്രീൻ കാർഡ് ഉടമകൾക്ക് പങ്കുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന്, ‘കൺസേൺ രാജ്യങ്ങളിൽ’ (Countries of Concern) നിന്നുള്ളവരുടെ ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ഗ്രീൻ കാർഡ് അപേക്ഷകർക്കുള്ള വർക്ക് പെർമിറ്റ് കാലാവധി 18 മാസമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...