ചരമം

മറിയാമ്മ വർഗ്ഗീസ് (മേരി) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: തിരുവല്ല ഇരട്ടപ്ളാമൂട്ടിൽ പരേതനായ ഇ. എ. വർഗ്ഗീസിൻറെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (മേരി 96) ന്യൂയോർക്കിൽ അന്തരിച്ചു. 1983-ൽ തിരുവല്ലയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മയുടെ കുടുംബം ദീർഘ നാളായി ന്യൂഹൈഡ് പാർക്കിലാണ് താമസം. തികഞ്ഞ സഭാ വിശ്വാസിയും സണ്‍ഡേ സ്കൂൾ അദ്ധ്യാപികയുമായിരുന്ന പരേത ഫ്രാങ്ക്ളിൻ സ്ക്വയർ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്നു.

മക്കൾ: സണ്ണി, മോനി, രാജൻ, വൽസൻ, ജിജി, ബിജു. എല്ലാവരും സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗങ്ങൾ.
മരുമക്കൾ: ശാന്തി, സൂസൻ, ലിസ്സി, ഓമന, ബീന, പ്രീത.

ജനുവരി 2 വെള്ളി വൈകിട്ട് 5 മുതൽ 9 വരെ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ (858 Roosevelt Street, Franklin Square, NY 11010) പൊതുദർശനത്തിന് ശേഷം 3 ശനിയാഴ്‌ച രാവിലെ 9-ന് സംസ്കാര ശുശ്രുഷയും നാസ്സോ നോൾസ് സെമിത്തേരിയിൻ സംസ്കാരവും നടത്തുന്നതാണ്. 

Report മാത്യുക്കുട്ടി ഈശോ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....