അമേരിക്കൻ വാർത്ത

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നവ്യാനുഭവമായി

യോങ്കേഴ്സ് : കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ക്രിസ്മസ് ന്യൂ ഇയർ ഗംഭീരമായി ആഘോഷിച്ചു . ഡിസംബർ 27 ശനിയാഴ്ച വൈകുംനേരം ന്യൂ യോർക്കിലെ യോർക് ടൌൺ ഹൈറ്റ്സിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌  ചർച്ച് ഹാളിലായിരുന്നു ആഘോഷം. ജന പങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും പ്രോഗ്രാമുകൾകൊണ്ടും സമൃദ്ധമായിരുന്നു പരിപാടികൾ.  അമേരിക്കൻ ദേശീയ ഗാനവും തുടർന്ന് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചതോടെ പരിപടികൾ ആരംഭിച്ചു.  

മാത്യു ജോസഫിന്റെ നേതൃത്വത്തിൽ ഐ സി എ  ഡബ്ലിയു ഫാമലി പ്രാർത്ഥന ഗാനം ആലപിച്ചു. മയൂര സ്കൂൾ ഓഫ് ഡാൻസ് ഗുരു ബിന്ധ്യ ശബരിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മനവീയം ഭാരതത്തിന്റെ വൈവിധ്യമാർന്ന  സാംസ്‌കാരിക ഏകതാനത വിളംബരം ചെയ്യുന്നതായിരുന്നു. മണിപ്പൂരി മുതൽ കഥകളി വരെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന നാട്യ രൂപങ്ങൾ സമഞ്ജസമായി സമ്മേളിപ്പിച്ച നാട്യ രൂപം കാണികൾക്ക് നവ്യാനുഭവം പകർന്ന ദൃശ്യ വിരുന്നായി.  

പ്രസിഡന്റ് ജോസ് മലയിൽ സരളവും ഹൃദ്യവുമായ ഭാഷയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു.   തുടർന്ന് സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുകയും ബാബുരാജ് പിള്ളയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു. എം സി യായി പ്രവർത്തിച്ച സ്വപ്ന മലയിൽ പുതിയ ഭരണ സമിതിയെ വേദിയിൽ പരിചയപ്പെടുത്തി. പ്രസിഡന്റ് ബാബുരാജ് പിള്ള , വൈസ് പ്രസിഡന്റ്‌ ഷോബി ഐസക്ക്, സെക്രട്ടറി ലിജോ ജോൺ, ട്രഷറർ ജിം ജോർജ് , ജോയിന്റ് സെക്രട്ടറി ഷൈജു കളത്തിൽ , ജോയിന്റ് ട്രഷറർ അഭിലാഷ് ജോർജ് , കമ്മിറ്റി അംഗങ്ങളായ ജോർജ് വർക്കി, റോയ് ആന്റണി, ജോസഫ് മാത്യു , നിഷാദ് ജോയി എന്നിവരും ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാൻ ജോസ് മലയിൽ ബോർഡ്‌ മെമ്പർമാരായ ജോഫ്രിൻ ജോസ്, ഷിനു ജോസഫ്, ആഷിഷ് ജോസഫ്, ജിനു മാത്യു എന്നിവരും ഒന്നുചേർന്നു ദീപം തെളിയിച്ചു പുതു വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.  തുടർന്ന് , പ്രസിഡന്റ് ബാബുരാജ് പിള്ള പുതു വർഷത്തിലെ സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങൾ വിവരിക്കുകയും ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു . 

തുടർന്നു നടന്ന നടന രാവിൽ നാട്യ മുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെയും റിഥമിക് ഗ്ലാം സ്ക്വാഡിന്റെയും നേതൃത്വത്തിൽ ഭാരതീയവും കേരളീയവുമായ നൃത്ത രൂപങ്ങളുടെ ഭാവത്മകമായ അവതരണം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.  പരിപാടികളുടെ മുഖ്യ സ്പോൺസറായ ഇമ്മാനുവേൽ ഹോളിഡേയ്‌സ് ഒരുക്കിയ ഗെയിം ഷോയിൽ വിജയികളായ രണ്ടു പേർക്ക് ദുബായിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് സമ്മാനമായി ലഭിച്ചു. സെക്രട്ടറി ലിജോ ജോൺ ഏവർക്കും ഹൃദ്യമായ നന്ദി അർപ്പിച്ചു.  തുടർന്നു അരങ്ങേറിയ മ്യൂസിക്കൽ ബാൻഡ് ഏവർക്കും ഹൃദ്യമായ അനുഭവമായി തീർന്നു.  ലാലിനി കളത്തിൽ , സ്വപ്ന മലയിൽ എന്നിവർ എം സി മാരായി പ്രവർത്തിച്ചു .

ഫോമയുടെ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ് , നാഷണൽ കമ്മിറ്റി മെമ്പർ മോളമ്മ വർഗീസ് , പി ആർ ഓ ഷോളി കുമ്പിളുവേലി,  ഫൊക്കാന ആർ വി പി ആന്റോ വർക്കി , മെൻസ് ഫോറം ഉപാധ്യക്ഷൻ കൃഷ്ണ രാജ്, വൈസ് മെൻ യു  എസ് ഏരിയ പ്രസിഡന്റ്‌ ജോസഫ് കാഞ്ഞമല തുടങ്ങിയ മുതിർന്ന സാമൂഹിക സാംസ്‌കാരിക നേതാക്കളും പരിപാടികളിൽ ആദ്യന്തം പങ്കെടുത്തു. സിതാർ പാലസ് ഒരുക്കിയ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.  

Report  റോയ് ആന്റണി


Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...