അമേരിക്കൻ വാർത്ത

വിജയ് നമ്പ്യാർ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്) പ്രസിഡന്റ്; ജോർജി സാമുവൽ സെക്രട്ടറി

ന്യൂ ജേഴ്സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു , വിജയ് നമ്പ്യാർ  പ്രസിഡന്റ്.

2025 ഡിസംബർ ആറിന് ന്യൂ ജേഴ്‌സി ടാഗോർ ഹാളിൽ ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ സ്വപ്ന രാജേഷിന്റെ  അധ്യക്ഷതയിൽ ചേർന്ന ആനുവൽ ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ശ്രീ ജോസഫ് ഇടിക്കുള, ശ്രീ വിജേഷ് കാരാട്ട് എന്നിവർ ആണ് 2026 ലേക്കുള്ള പുതിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്.

വിജയ് നമ്പ്യാർ ( പ്രസിഡന്റ്), ജോർജി സാമുവൽ (ജനറൽ സെക്രട്ടറി), ഖുർഷിദ് ബഷീർ (ട്രഷറർ), ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്റ്‌ ), കൃഷ്ണ പ്രസാദ് ( ജോയിന്റ് സെക്രട്ടറി), ദയ ശ്യാം (ജോയിന്റ് ട്രഷറർ), അസ്‌ലം ഹമീദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) , അനൂപ് മാത്യൂസ് രാജു (സ്പോർട്സ് അഫെയർസ്), നിധിൻ ജോയ് ആലപ്പാട്ട് (ഐ ടി ഓഫീസർ), രേഖ നായർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ജയകൃഷ്ണൻ എം മേനോൻ (ചാരിറ്റി അഫയേഴ്സ്), രേഖ പ്രദീപ് (കൾച്ചറൽ അഫയേഴ്സ്), ശ്രീകുമാർ കെ എസ് (യൂത്ത് അഫയേഴ്സ്) എന്നിവരാണ് മറ്റു  ഭാരവാഹികൾ.

ജോൺ ജോർജ് ആണ് പുതിയ ട്രസ്റ്റീ ബോർഡ് ചെയർ. കാൻജ്ന്റെ പല നേതൃ സ്ഥാനങ്ങൾ വഹിച്ചു നേതൃപാടവം തെളിയിച്ചിട്ടുള്ള ജോൺ ജോർജ്    കാൻജിന്റെ   മുൻ പ്രസിഡന്റ് കൂടി ആണ്. ജോൺ ജോർജ്, സണ്ണി വാലിപ്ലാക്കൽ, ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട്, ബൈജു വർഗീസ് എന്നിവരാണ് ട്രസ്റ്റീ ബോർഡ് അംഗങ്ങൾ . സോഫിയ മാത്യു  എക്സ് ഓഫീഷ്യോ.

ഇരുപത്തിഒന്ന് വർഷമായി ന്യൂജെസ്ഴിയിൽ താമസിക്കുന്ന പുതിയ പ്രസിഡന്റ്  വിജയ് നമ്പ്യാർ കാഞ്ചിന്റെ പല കമ്മറ്റികളിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഗോൾഡ്മാൻ സാക്സിലെ വെൽത്ത് മാനേജ്മെന്റിന്റെ ഫ്രോഡ് സ്ട്രാറ്റജി നയിക്കുന്നു. മുൻ ട്രഷറർ കൂടിയായ വിജയ് ഒരു മികച്ച ക്രിക്കറ്ററും ന്യൂജേഴ്‌സി ക്രിക്കറ്റ് ലീഗ് അംഗവും ആണ്.

ജോർജി സാമുവേൽ (ജനറൽ സെക്രട്ടറി ) 2025 ൽ ട്രഷറർ ആയിരുന്നു. കാൻജിന്റെ  ചാരിറ്റി അഫയേഴ്സ്  സെക്രട്ടറി ആയി വളരെ സാമൂഹിക പ്രതിബദ്ധ ഉള്ള പരിപാടികൾ വിജയകരമായി നടത്തി. രണ്ട് ബ്ലഡ് ഡ്രൈവുകൾ ഒരു വർഷം സംഘടിപ്പിക്കാനും, അമേരിക്കയിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലെ കുട്ടികൾക്ക് പഠനത്തിനാവശ്യമായ പുസ്തകവും, ഫുഡ് കളക്ഷൻ ഡ്രൈവും, ഇരുപതോളം അമേരിക്കൻ  വിദ്യാർത്ഥികൾക്ക്  സ്‌കോളർഷിപ്പും സംഘടിപ്പിച്ചത് വളരെ അധികം സ്വീകാര്യത ലഭിച്ച കാര്യങ്ങൾ ആണ്. റാക്സ്പേസ് ടെക്നോളജിയിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജി, ഈസ്റ്റ് ബ്രൂൺസ്വിക്ക് നിവാസിയാണ്.

ഖുർഷിദ് ബഷീർ (ട്രഷറർ), കാൻജ് ഗോട്ട് ടാലന്റ് ലൂടെ    മലയാളി സമൂഹത്തിന് സുപരിചിതനാണ്. 2025 ൽ ഖുർഷിദ് ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുകയും കാൻജ് ഗോട്ട് ടാലന്റ് രണ്ട് ദിവസം രണ്ട് വേദികളിൽ വിജയകരം ആക്കുകയും ചെയ്തു. കാൻജിന്റെ മുൻ ജോയിന്റ് സെക്രട്ടറി , കൾച്ചറൽ അഫേയർസ് സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള  ഖുർഷിദ് യുണൈറ്റഡ് നേഷൻസിൽ ഐ ടി ഓഫീസർ ആയി ജോലി ചെയ്യുന്നു.

ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്റ് ) , 2013 മുതൽ KANJ പരിപാടികളിൽ സജീവ പങ്കാളിയും വിവിധ നിലകളിൽ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു. പ്രൊഫഷണലായി സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അദ്ദേഹം നിലവിൽ എർഗോണെക്സ് ടെക്നോളജീസ് ഇൻകിന്റെ സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമാണ്. ടോം ഭാര്യ സംഗീതയോടും മക്കളായ മായയോടും അർജുനോടും കൂടി ന്യൂജേഴ്സിയിലെ മനാലപനിൽ താമസിക്കുന്നു.

ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ് (കെ.പി) കാലിഫോർണിയയിലുള്ള സ്മാർട് എനർജി വാട്ടർ എന്ന കമ്പനിയിൽ സീനിയർ ടെക്നോളജി ഡെലിവറി മാനേജർ ആണ്  . 2025  ൽ ജോയിന്റ് ട്രഷറർ ആയിരുന്നു കൂടാതെ കാൻജ് ഗോട്ട് ടാലന്റ്  വിജയത്തിൽ പങ്കു  പിടിച്ചു. KANJ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗവും IT ഓഫിസർ ആയും പ്രവർത്തിച്ചുട്ടുണ്ട്.

ദയ ശ്യാം (ജോയിന്റ് ട്രഷറർ), ബ്രിക്‌സ് 4 കിഡ്‌സിൻ്റെ ഫ്രാഞ്ചൈസിയുടെ  ബിസിനസ്സ് ഉടമയാണ്.  ആശ 4 എഡ്യുക്കേഷൻ എന്ന ചാരിറ്റി ഓർഗനൈസേഷനു വേണ്ടി വാക്ക്/റൺ ഫണ്ട് റെയ്സര്  സംഘടിപ്പിക്കുന്നതിൽ സജീവ പങ്കു വഹിച്ചു.   2025  ൽ  ജോയിന്റ് സെക്രട്ടറി.  കാൻജ് ഗോട്ട് ടാലന്റ് വിജയകരമായി നടത്താൻ  മുന്നിട്ട് നിൽക്കുകയും ചെയ്തു.   നേരത്തെ  KANJ -ൽ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻസും   കൾച്ചറൽ ആഫയർസും (2024) നയിച്ചിരുന്നു. കൊല്ലം സ്വദേശിയായ ദയ കുടുംബത്തോടൊപ്പം സൗത്ത് ബ്രൺസ്വിക്കിലാണ് താമസിക്കുന്നത്. സിബിആർഇ  റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ് കമ്പനിയിൽ ബിസിനസ് ഓപ്പറേഷൻസ് ലീഡായി  പ്രവർത്തിക്കുന്നു.

അനൂപ് മാത്യൂസ് രാജു(സ്പോർട്സ് അഫെയർസ്)  2025 ൽ കാഞ്ചിന്റെ  പ്രവർത്തങ്ങളിലൂടെ  മാധ്യമ ശ്രദ്ധ നേടി. 2024 ഇൽ കാൻജിന്റെ  എല്ലാ പരിപാടികളിലും   യുവ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. റട്ഗേഴ്സിൽ എച് ആറിൽ ജോലി ചെയ്യുന്ന അനൂപ്  കിങ്സ് ക്രിക്കറ്റ് ലീഗ് അംഗം കൂടിയാണ്.  കുടുംബ സമേതം ബയോണിൽ  താമസിക്കുന്നു.

അസ്ലാം ഹമീദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ)   2024 – 25  ൽ ഒരു വർഷം ആറോളം കായിക പരിപാടികൾ അഞ്ചു മാസത്തെ കാലയളവിൽ വിജയകരമായി നടത്തിയതിന്റെ ആത്മ വിശ്വാസവുമായാണ്   മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ചുമതലയിലേക്ക് വരുന്നത്. മികച്ച സാമൂഹിക സംഘാടകനായ അസ്ലം ഗോൾഡ്മാൻ സാക്ക്സിൽ വൈസ് പ്രസിഡന്റ് എഞ്ചിനീയറിംഗ് ആണ്. കുടുംബ സമേതം പ്രിൻസ്റ്റണിൽ താമസം.

നിതിൻ ജോയ് ആലപ്പാട്ട് (IT ഓഫീസർ)  KANJ അക്കാദമി യിലൂടെ മലയാളി സമൂഹത്തിന്റെ പ്രശസ ആർജ്ജിചു.  വീണ്ടും IT ഓഫീസറായി ചുമതലേൽക്കുന്നു . KANJ പേരെൻറ് പോർട്ടൽ, യൂത്ത് ഫെസ്റ്റിവിളിന്റെ ഭാഗമായി ഡെവലപ്പ് ചെയ്ത നിതിൻ നോക്കിയയിൽ IT Lead ആണ്. ഓൾഡ് ബ്രിഡ്ജിൽ താമസിക്കുന്നു.

രേഖ നായർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്) ഏതാനും വർഷങ്ങളായി  കാൻജിന്റെ  വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചു വരുന്നു. കാൻജ്  ഓണം ഫോക്കസ് ഗ്രൂപ്പ് , ചാരിറ്റി ഫോക്കസ് ഗ്രൂപ്പ്  തുടങ്ങിയ വിഭാഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന രേഖ 2025 KANJ NextGen/Yuva പ്രതിനിധി ആയിരുന്നു. Debate ആൻഡ് Argumentation competition, Youth Leadership Program, Business Pitch തുടങ്ങി i നിരവധി പ്രോഗ്രാംസ്  സംഘടിപ്പിച്ചു. ജോൺസൺ ആൻഡ്  ജോൺസൺ ആർ ആൻഡ് ഡിയിൽ  Principal Scientist ആയി ജോലി ചെയുന്നു.

ജയകൃഷ്ണൻ എം മേനോൻ (ചാരിറ്റി ആൻഡ് എൻവയ്‌റോൺമെന്റൽ  അഫയേഴ്സ്)      2023 മുതൽ  കാൻജ്   കുടുംബത്തിന്റെ ഭാഗമാണ്. കാരുണ്യ പദ്ധതികളുടെ ചുമതലക്കാരനായി സ്ഥാനമേൽക്കുന്ന ജയകൃഷ്ണനെ കാത്തിരിക്കുന്നത് കാൻജിന്റെ നിരവധി സേവന പദ്ധതികളാണ് . Brillio Services കമ്പനിയിൽ Product and Delivery Manager. ഫ്രാങ്ക്‌ളിൻ പാർക്കിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

കൾച്ചറൽ സെക്രട്ടറി ആയി സ്ഥാനമേല്കുന്ന രേഖ പ്രദീപ് വർഷങ്ങളായി KANJ കുടുംബാംഗമാണ് . 25 വർഷമായി ന്യൂ ജേഴ്സിയിൽ കുടുംബയായി താമസിക്കുന്നു . സ്കൂൾ തലം മുതൽ ക്‌ളാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുള്ള  രേഖയുടെ നേതൃത്വത്തിലുള്ള ‘Team Mudra’ വിവിധ സാംസ്കാരിക വേദികളിൽ ശ്രദ്ധേയമായ നൃത്ത പരിപാടികൾ  അവതരിപ്പിച്ചിട്ടുണ്ട്. ന്യൂ ജേഴ്സിയിൽ പ്രവർത്തിക്കുന്ന Fourans LLCയിലെ HR കൺസൾട്ടന്റാണ്.

യൂത്ത് അഫയേഴ്‌സിന്റെ ചുമതല ഏറ്റെടുക്കുന്ന ശ്രീകുമാർ കെ.എസ് . കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി കാഞ്ചിന്റെ സജീവ പ്രവർത്തകനാണ്.  SAP America യിൽ Chief Development Architect.   സ്വന്തം നിലയിലും മറ്റുള്ള സന്നദ്ധ സംഘടകൾക്ക് വേണ്ടിയും യുവജന കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ബ്രിഡ്ജ് വാട്ടറിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

കാൻജിന്റെ  വിവിധ നേതാക്കൾ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു, കാഞ്ചിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് വിജയ് നമ്പ്യാര് അഭ്യർഥിച്ചു. 

2026 ജനുവരി 26th ന് ടാഗോർ ഹാളിൽ നടക്കുന്ന ന്യൂയർ – റിപ്പബ്ലിക്ക് ആഘോഷത്തിലേക്ക് എല്ലാവരെയും പുതിയ ഭാരവാഹികൾ ഹർദവമായി ക്ഷണിക്കുന്നു – https://www.kanj.org/event-details/kanj-new-year-celebrations

Report ജോർജി സാമുവൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സ്വാമി വിവേകാനനന്ദന്റെ പൂർണകായ പ്രതിമ സിയാറ്റിലിൽ അനാവരണം ചെയ്തു

വാഷിംഗ്ടൺ: സിയാറ്റിലിൽ സ്വാമി വിവേകാനന്ദയുടെ പൂർണകായ പ്രതിമ അനാവരണം ചെയ്തു. വെസ്റ്റ്ലാൻഡ് സ്‌ക്വയർ പാർക്കിലാണ് പ്രതിമ സ്ഥാപിച്ചത്....

അമേരിക്കൻ വാർത്ത

ചിക്കാഗോ സീറോമലബാർ രൂപത സ്ഥാപനത്തിന്റെ രജതജൂബിലി കൺവെൻഷൻ കിക്കോഫ് വിസ്കോൺസിനിൽ

മിൽവൗക്കി: ചിക്കാഗോ സീറോമലബാർ രൂപത സ്ഥാപനത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു ചിക്കാഗോയിൽ 2026 ജൂലൈ 9...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ പ​രാ​ജ​യം; മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യ്യാ​റാ​ണെ​ന്ന് വ്ലാ​ദ്മി​ർ പു​ടി​ൻ

മോ​സ്കോ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ പാ​കി​സ്ഥാ​നി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക​മാ​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ, വി​ഷ​യ​ത്തി​ൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

നേഴ്‌സുമാരുടെ തീരാ സമരത്തിന് ഫോമാ ‘ടീം പ്രോമീസി’ന്റെ ഐക്യദാര്‍ഢ്യം

ഫ്‌ളോറിഡ: പ്രതീക്ഷകള്‍ക്ക് വഴിയില്ലാതെ ബന്ധപ്പെട്ടവര്‍ പരിഹാര മാര്‍ഗങ്ങള്‍ക്ക് വശംവദരാവാതെ കേരളത്തിലെ സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ സമരം...