അമേരിക്കൻ വാർത്ത

‘കീൻ:’ നേട്ടങ്ങളുടെ വർഷം; ജേക്കബ് ജോസഫ് പുതിയ പ്രസിഡന്റ്, സോബി സുരേന്ദ്രൻ സെക്രട്ടറി

ന്യൂജേഴ്സി: കേരള  എൻജിനീയേഴ്‌സ് അസോസിയേഷൻ ഓഫ്  നോർത്ത് അമേരിക്ക (കെഇഎഎൻ)-യുടെ 2025-ലെ ജനറൽ ബോഡി യോഗം   പ്രസിഡന്റ് നീന സുധീറിന്റെ അധ്യക്ഷതയിൽ റോസെൽ പാർക്കിലുള്ള കാസാ ഡെൽ റേയിൽ വച്ച് നടന്നു.  ഇതോടനുബന്ധിച്ച് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

2026-ലെ പുതിയ ഭാരവാഹികളായി ജേക്കബ് ജോസഫ് (പ്രസിഡന്റ്), സോബി സുരേന്ദ്രൻ (ജനറൽ സെക്രട്ടറി), നിധിൻ ആലപ്പാട്ട് (ട്രഷറർ), റെജിമോൻ എബ്രഹാം (BOT ചെയർപേഴ്‌സൺ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജേക്കബ് ജോസഫ് അംഗങ്ങളെ അഭിസംബോധന ചെയ്ത്, അംഗസംഖ്യ വർധിപ്പിക്കുക, എൻജിനീയറിംഗ് സമൂഹത്തിന് പ്രയോജനകരമായ കൂടുതൽ വിദ്യാഭ്യാസ–സാങ്കേതിക പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അറിയിച്ചു.

പ്രസിഡന്റ് നീന സുധീറിന്റെ പ്രസംഗത്തിൽ  2025-ലെ പ്രവർത്തനങ്ങൾ വിലയിരുത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് ജോസഫ് (വൈസ് പ്രസിഡന്റ്), സാജിദ ഫാമി (ജനറൽ സെക്രട്ടറി), സോബി സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), ജിൽസ് ജോസഫ് (ജോയിന്റ് ട്രഷറർ), സജിമോൻ ജെയിംസ്, മെറി ജേക്കബ് (ബോർഡ്  ചെയർ),   ഗ്രാൻഡ് സ്പോൺസർമാരായ ഇഎൻഎൽ മെക്കാനിക്കൽ ഇൻകോർപ്പറേറ്റഡ്, സ്‌പെക്ട്രം ഓട്ടോ എന്നിവർക്കും സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.

സംഘടനയുടെ  ഔട്ട്രീച്ച് പ്രവർത്തനങ്ങളും   ടെക് നൈറ്റും വിജയകരമാക്കാൻ ലഭിച്ച സഹകരണമാണ് സംഘടനയുടെ ശക്തിയെന്ന് അവർ പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...