അമേരിക്കൻ വാർത്ത

കരുണ ചാരിറ്റീസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂജേഴ്സി: സേവന രംഗത്ത് ദശാബ്ദങ്ങളുടെ ചരിത്രമുള്ള കരുണ ചാരിറ്റീസിന്റെ 2026 ലേക്കുള്ള പുതിയ പ്രസിഡന്റായി മിനി പവിത്രനെ തെരെഞ്ഞെടുത്തു. സാമൂഹ്യസേവന രംഗത്ത് വർഷങ്ങളായി സജീവമായ നേതൃത്വം നൽകിയിട്ടുള്ള മിനി പവിത്രൻ, കരുണ ചാരിറ്റീസിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി .

2026-ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കരുണ ചാരിറ്റീസ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റായി ന്യൂജേഴ്സിയിലെ എഡിസണിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനിയായ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ഷീന കുന്നുമ്മൽ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ഫാമിലി നഴ്‌സ് പ്രാക്ടീഷണറും കാർഡിയോളജി എൻപിയുമായ സിന്ധു അശോക് ചുമതലയേറ്റു. ട്രഷററായി സോമർസെറ്റ്, ന്യൂജേഴ്സിയിൽ താമസിക്കുന്ന ഐടി പ്രൊഫഷണലായ മേരി മോഡയിലിനെ നിയമിച്ചു.

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ള മിനി പവിത്രൻ, ന്യൂജേഴ്സിയിലെ ബെർഗൻഫീൽഡ് പബ്ലിക് ലൈബ്രറിയിൽ അഡൾട്ട് റഫറൻസ് ലൈബ്രേറിയനും പ്രോഗ്രാം കോഓർഡിനേറ്ററുമായി സേവനമനുഷ്ഠിക്കുന്നു . മുംബൈയിൽ ജനിച്ചു വളർന്ന മിനിയുടെ കുടുംബവേരുകൾ കണ്ണൂരിലാണ്. ദീർഘകാലമായി കരുണ ചാരിറ്റീസിന്റെ സജീവ അംഗമായ അവർ, 2020-ൽ പ്രസിഡന്റായി പ്രവർത്തിച്ച് കോവിഡ് മഹാമാരിക്കാലത്തെ വെല്ലുവിളികൾക്കിടയിൽ സംഘടനയെ വിജയകരമായി മുന്നോട്ട് നയിച്ചിരുന്നു.

കരുണ ചാരിറ്റീസിന്റെ സ്ഥാപകയും  ചെയർപേഴ്‌സണുമായ അന്തരിച്ച ലേഖ ശ്രീനിവാസന്റെ ദർശനവും മൂല്യങ്ങളും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുമെന്ന് മിനി പവിത്രൻ വ്യക്തമാക്കി. ഐക്യവും സാമൂഹികപങ്കാളിത്തവും ശക്തിപ്പെടുത്തി, അർത്ഥവത്തായ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് 2026-ലെ തന്റെ നേതൃത്വത്തിന്റെ മുഖ്യലക്ഷ്യമെന്നും അവർ പറഞ്ഞു. ഭർത്താവ് പവിത്രൻ തൈക്കണ്ടിയോടും മക്കളായ റിയ, റേവ എന്നിവർക്കുമൊപ്പം  ന്യൂജേഴ്സിയിലാണ് മിനിയുടെ താമസം.

നിലവിലെ പ്രസിഡന്റ് ഷീല ശ്രീകുമാറിനും  കമ്മിറ്റിയംഗങ്ങൾക്കും നേതൃത്വ കൈമാറ്റം സുഗമവും വിജയകരവുമാക്കാൻ നൽകിയ മികച്ച സഹകരണത്തിന് കരുണ ചാരിറ്റീസ് നന്ദി അറിയിച്ചു. സ്ഥാപക ലേഖ ശ്രീനിവാസൻ രൂപപ്പെടുത്തിയ സേവനപൈതൃകവും മൂല്യങ്ങളും ആദരവോടെ തുടരുന്നതായിരിക്കും പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെന്ന് സംഘടന വ്യക്തമാക്കി.

കരുണ ചാരിറ്റീസ് 2026 നേതൃത്വസംഘം:
 ചെയർപേഴ്‌സൺ: ലേഖ ശ്രീനിവാസൻ (സ്ഥാപക)
പ്രസിഡന്റ്: മിനി പവിത്രൻ
വൈസ് പ്രസിഡന്റ്: ഷീന കുന്നുമ്മൽ
ജനറൽ സെക്രട്ടറി: സിന്ധു അശോക്
ജോയിന്റ് സെക്രട്ടറി: സിനി ഷിജൂ
ട്രഷറർ: മേരി മൊടയിൽ
ജോയിന്റ് ട്രഷറർ: ഷൈല റോബിൻസൺ
എക്‌സ്-ഒഫീഷ്യോ: ഷീല ശ്രീകുമാർ

എക്സിക്യൂട്ടീവ് കമ്മിറ്റി, ഡയറക്ടർ ബോർഡ്, ഓഡിറ്റർ വിഭാഗങ്ങൾ ഉൾപ്പെടുന്ന ശക്തമായ നേതൃത്വസംഘത്തോടെയാണ് കരുണ ചാരിറ്റീസ് 2026-ലേക്ക് കടക്കുന്നത്. പുതിയ നേതൃത്വത്തിൽ സാമൂഹ്യസേവന രംഗത്ത് കൂടുതൽ വ്യാപകവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...