സിനിമ

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി വീണ്ടും,​ രഞ്ജിത്ത് ചിത്രം കൊച്ചിയിൽ

കൊച്ചിയിലെ ഗ്യാംഗ്സ്റ്ററായ കാരിക്കാമുറി ഷൺമുഖന്റെ വേഷത്തിൽ മമ്മൂട്ടി വീണ്ടും. രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ബ്ലാക്ക് എന്ന ചിത്രത്തിലെ ഈ ഐക്കോണിക്ക് കഥാപാത്രത്തിൽ മമ്മൂട്ടി വീണ്ടുമെത്തുന്നത് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പ്രകാശ് വർമ്മയും ഒരു കൂട്ടം പുതുമുഖങ്ങളുമാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. അഭിരാമി , ജോയ് മാത്യു, ഭീമൻ രഘു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജിയും വർണ ചിത്ര ബിഗ് സ്ക്രീനിന്റെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് നിർമ്മാണം. രചന നിർവ്വഹിക്കുന്നത് ഉദയകൃഷ്ണയാണ്. ഇതാദ്യമായാണ് രഞ്ജിത്തും ഉദയകൃഷ്ണയും ഒരുമിക്കുന്നത്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കാരിക്കാമുറി ഷൺമുഖനാകാൻ ജനുവരിയിൽ മമ്മൂട്ടി ക്യാമറയുടെ മുൻപിൽ എത്തും.ഇക്കുറി കാരിക്കാമുറി ഷൺമുഖൻ അതിഥി വേഷത്തിൽ ആണ് എത്തുന്നത്. അതേസമയം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന ചത്താ പച്ച ജനുവരി 22ന് റിലീസ് ചെയ്യും.

അർജുൻ അശോകൻ കേന്ദ്രകഥാപാത്രമായി റെസ്ലിങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്താ പച്ച” : ദ റിംഗ് ഓഫ് റൗഡീസ് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്നു. റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ , സംഭാഷാണം സനൂപ് തൈക്കൂടം, ആനന്ദ് സി. ചന്ദ്രൻ, ജോമോൻ ടി. ജോൺ, സുദീപ് ഇളമൺ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. മലയാള സിനിമയിൽ ഇതാദ്യമായി ശങ്കർ – എഹ്സാൻ – ലോയ് രംഗപ്രവേശം ചെയ്യുന്ന ചിത്രം കൂടിയാണ് ചത്താ പച്ച.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...