കേരള വാർത്ത

കള്ള് ചെത്ത് പഠിക്കാം ഒരു രൂപ ഫീസില്ലാതെ; പണം ഇങ്ങോട്ട് കിട്ടും

കൊച്ചി: കേരള കാര്‍ഷിക സര്‍വകലാശാല കള്ള് ചെത്താനും പഠിപ്പിക്കും. കേരള ടോഡിബോര്‍ഡാണ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഒരു മാസത്തെ ടോഡി ടെക്‌നീഷ്യന്‍ കോഴ്‌സ് ആവിഷ്‌കരിച്ചത്. ടോഡി ബോര്‍ഡിന്റെ പദ്ധതി റിപ്പോര്‍ട്ടിന് എക്‌സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കി. കള്ള് വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചെത്തുകാരുടെ അഭാവം.

തിരുവനന്തപുരം വെള്ളായണി കാമ്പസില്‍ മൂന്ന് മാസത്തിനകം തുടക്കമാകും. ജീന്‍സും ടീഷര്‍ട്ടുമായി ‘ചെത്തി’ നടക്കുന്ന ‘ജെന്‍സി’ക്കിടയില്‍ ചെത്തുകൂടും കള്ളുകുടവുമായി ന്യൂജെന്‍ ചെത്തുകാരും കറങ്ങിനടക്കും.

കാമ്പസിലെ തെങ്ങുകളിലാണ് ചെത്ത് പരിശീലനം. തിയറി ക്‌ളാസ് രണ്ട് സര്‍വകലാശാല അദ്ധ്യാപകര്‍ പഠിപ്പിക്കും. പ്രായോഗിക പരിശീലനം നല്‍കാനായി പരമ്പരാഗത ‘ചെത്ത് ആശാന്മാ’രെ നിയോഗിക്കും.

വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടോഡിബോര്‍ഡാണ് ടോഡി ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. അപേക്ഷാവിജ്ഞാപനം ഉടനെയുണ്ടാകും. 18-45 ആണ് പ്രായപരിധി. ആവശ്യമെങ്കില്‍ മറ്റ് ജില്ലകളിലും കോഴ്‌സ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

ചെത്ത് പഠനം സൗജന്യം, 10,000 രൂപ സ്‌റ്റൈപ്പന്‍ഡും

ടോഡി ടെക്‌നീഷ്യന്‍ കോഴ്‌സ് തീര്‍ത്തും സൗജന്യമാണ്. ഒരുബാച്ചില്‍ 30പേര്‍ക്കാണ് പ്രവേശനം. പഠിതാക്കളുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ ചെലവുകളും ടോഡിബോര്‍ഡ് വഹിക്കും. ഒരാള്‍ക്ക് ഒരുമാസത്തേക്ക് 10,000രൂപ സ്‌റ്റൈപ്പന്‍ഡും നല്‍കും.

കള്ള് വ്യവസായത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ടോഡി ടെക്‌നീഷ്യന്‍ കോഴ്‌സ്. പരമ്പരാഗത ചെത്തുകാര്‍ ഇല്ലാതാവുകയാണ്. സ്റ്റാര്‍ ഷാപ്പും റെസ്റ്റോറന്റും തുടങ്ങാന്‍ തടസം ചെത്തുകാരുടെ അഭാവമാണ്.- യു.പി.ജോസഫ്, ചെയര്‍മാന്‍, കേരള കള്ളുവ്യവസായ വികസനബോര്‍ഡ്

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...