അമേരിക്കൻ വാർത്ത

ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ 2026-2028 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു

ന്യൂയോര്‍ക്ക്: ഐപിസി ചര്‍ച്ച് ക്വീന്‍സ് വില്ലെജില്‍ വെച്ച് ഡിസംബര്‍ 22 ന് ചൊവ്വാഴ്ച വൈകിട്ട് നടന്ന  ഐപിസി ഈസ്റ്റേണ്‍ റീജിയന്റെ പൊതുയോഗത്തില്‍ 2026-2028 കാലഘട്ടത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യാ പെന്തക്കോസ്തല്‍ ഫെലോഷിപ്പ്, റോക്ക്ലാന്റ് സഭയുടെ സീനിയര്‍ ശുശ്രൂഷകനും റീജിയന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ജോസഫ് വില്ലിയംസിന്റെ അദ്ധ്യക്ഷതയില്‍ നട പൊതുയോഗത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു.

ന്യൂയോര്‍ക്ക് പെന്തക്കോസ്ത് അസം’ിയുടെ സീനിയര്‍ ശുശ്രൂഷകന്‍ റവ. ഡോ. ഇട്ടി ഏബ്രഹാം (പ്രസിഡന്റ്), ഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ച്, ക്വീന്‍സ് വില്ലേജ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഐപിസി ബെഥേല്‍ വര്‍ഷിപ്പ് സെന്റര്‍, യോങ്കേഴ്സ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോസ ഏബ്രഹാം (സെക്രട്ടറി), ശാലേം ഐപിസി, ന്യൂജേഴ്സി അംഗം, ബ്രദര്‍ ബ്ലെസന്‍ ജോയ് (ജോയിന്റ് സെക്രട്ടറി), ശാലേം പെന്തക്കോസ്ത് ടാബര്‍നാക്കിള്‍, ന്യൂയോര്‍ക്ക്  അംഗം, ബ്രദര്‍ ജോസ് ബേബി (ട്രഷറാര്‍).

ഈസ്റ്റേ റീജിയന്റെ ഭരണ സംവിധാനം ശക്തിപ്പെടുത്തുതിനും ശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 45 അംഗ റീജിണല്‍ കൗണ്‍സിലിനെ ഉള്‍പെടുത്തി പ്രവര്‍ത്തിക്കുവാനും പൊതുയോഗം അംഗീകാരം നല്‍കി.

അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഐപിസി സഭകളുടെ കൂട്ടയമയായ ഐപിസി ഈസ്റ്റേണ്‍ റീജിയന്‍, ആരാധന, ശിഷ്യത്വപരിശീലനം, നേതൃവികസനം, സമൂഹ സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍ വേനിയ, ഡെലവെയര്‍, മേരിലാന്‍ഡ് , മാസച്ചുസെറ്റ്സ്, വാഷിംഗ്ട ഡി.സി എീ സംസ്ഥാനങ്ങളിലൂടെനീളം സഭകളെ ശക്തിപ്പെടുത്തുതിനായി വിവിധ പരിപാടികളും സമ്മേളനങ്ങളും നടത്തുമെ് റീജിയ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഇട്ടി ഏബ്രഹാം അറിയിച്ചു.

Report: രാജന്‍ ആര്യപ്പള്ളില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...