അമേരിക്കൻ വാർത്ത

ന്യു യോർക്ക് കോൺസുലേറ്റിൽ ക്രിസ്തുമസ് ആഘോഷത്തിന് മലയാളികൾ

ന്യു യോർക്ക്: ക്രിസ്ത്യൻ ഫോറം ഭാരവാഹികൾ ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിക്കുകയും ക്രിസ്തുമസ്   ആശംസകൾ അറിയിക്കുകയും ചെയ്തു.  

തോമസ് റ്റി ഉമ്മന്റെ നേതൃത്വത്തിൽ റവ. ഡോ . ഇട്ടി എബ്രഹാം, റവ. സാം എൻ ജോഷ്വാ,  പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ തോമസ് കിടങ്ങാലിൽ , സജി തട്ടയിൽ  എന്നിവരാണ്    ക്രിസ്തുമസ്  സന്ദേശവുമായി   കോൺസുലേറ്റിൽ എത്തിയത്.  

മാതൃരാജ്യത്തിനും ഇന്ത്യൻ പ്രവാസി സമൂഹത്തിനും  നൽകുന്ന വിലപ്പെട്ട സേവനങ്ങൾക്ക് , കോൺസൽ ജനറൽ അംബാസഡർ  ബിനയ  ശ്രീകാന്ത പ്രധാൻ ,  ഡെപ്യൂട്ടി കോൺസൽ ജനറൽ വിശാൽ ഹർഷ്,      കോൺസൽമാരായ  ത്സെവാങ്‌  ഗ്യാൽസൺ ,   പ്രഗ്യാ സിംഗ് ,   രാജലക്ഷ്മി,  എസ. പി. റാവത്ത്, നവീൻ മംഗ, ബിജേന്ദർ കുമാർ  തുടങ്ങി എല്ലാ കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും , വിവിധ ഓഫീസുകളിലായി സേവനം അനുഷ്ഠിക്കുന്ന കോൺസുലേറ്റ് സ്റ്റാഫിനെയും നന്ദി അറിയിച്ചുകൊണ്ടു തോമസ് റ്റി ഉമ്മൻ  ക്രിസ്തുമസ് ആശംസകൾ നേർന്നു  സംസാരിച്ചു.

കമ്മ്യൂണിറ്റി കോൺസൽ   ത്സെവാങ്‌  ഗ്യാൽസൺ  സ്വാഗതം അറിയിക്കുകയും  കോൺസൽ ജനറൽ അംബാസഡർ ബിനയ പ്രധാൻ  ആമുഖമായി പ്രസംഗിക്കുകയും ചെയ്തു.    ക്രിസ്തുമസ് കരോൾ ഗാനാലാപത്തിനു ശേഷം കോൺസൽ ജനറൽ ബിനയ  ശ്രീകാന്ത പ്രധാൻ  കേക്ക്  മുറിച്ചു ക്രിസ്മസ് മധുരം പങ്കു വച്ചു  
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...