അമേരിക്കൻ വാർത്ത

കേരളാ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് പുതിയ നേതൃത്വ നിര

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ മലയാളി സംഘടനയായ, കേരളാ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്. 2026 ലേക്കുള്ള പുതിയ ഭാരവാഹികളെ, ഡിസംബര്‍ 13, 2025 ശനിയാഴ്ച, ട്ടൈയ്‌സെണ്‍ സെന്ററില്‍ വച്ച് നടന്ന ജനറല്‍ ബോഡി തിരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റ് ആയി ഹേമ ചന്ദ്രന്‍ പെരിയാല്‍, സെക്രട്ടറി- മാത്യുക്കുട്ടി ഈശോ, ട്രഷറര്‍- വിനോദ് കിയാര്‍ക്ക്, വൈസ് പ്രസിഡന്റ്- ഷാജി വര്‍ഗീസ്, ജോ.സെക്രട്ടറി ജോസി സഖറിയാ, ജോ.ട്രഷറര്‍-മാമ്മന്‍ ഏബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു.

കമ്മറ്റി മെമ്പര്‍മാരായി, ലീലാ മാരേട്ട്, വറുഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീരാ, ഏലിയാമ്മ അപ്പുക്കുട്ടന്‍, സജി തോമസ്, പ്രകാശ് തോമസ്, ജോര്‍ജ് തോമസ്, സുനില്‍ ചാക്കോ  എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി വറുഗീസ് കെ.ജോസഫ്, ബോര്‍ഡ് മെമ്പര്‍മാരായി, പോള്‍ ജോസ്, ഫിലിപ്പോസ് ജോസഫ്, തോമസ് ഡേവിഡ്, സജി ഏബ്രാഹം എന്നിവരും, ഓര്‍ഡിറ്റര്‍മാരായി, തോമസ് സഖറിയാ, ദീബു പോള്‍ എന്നിവരേയും തിരഞ്ഞെടുത്തു.

സ്ഥാനം ഒഴിഞ്ഞു പോകുന്ന പ്രസിഡന്റ് സജി ഏബ്രഹാമും, ബോര്‍ഡ് ചെയര്‍മാന്‍ വിന്‍സെന്റ് സിറിയക്കും, പുതിയ ഭാരവാഹികള്‍ക്ക് എല്ലാ അനുമോദനങ്ങളും നേര്‍ന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...