അമേരിക്കൻ വാർത്ത

ന്യു യോർക്ക് കോൺസൽ ജനറൽ ശ്രീകാന്ത പ്രധാൻ സി.എസ്. ഐ. ചർച്ച് കാരൾ സർവീസിൽ പങ്കെടുത്തു

ന്യൂയോർക്ക്: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ജൂബിലി മെമ്മോറിയൽ ചർച്ച്, ന്യൂയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കാരൾ സർവീസ്  ശനിയാഴ്ച   ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

ക്വയർ മാസ്റ്റർ   ജോയൽ വർഗീസിന്റെ  നേതൃത്വത്തിൽ സഭയുടെ ഗായകസംഘം മലയാളത്തിലും ഇംഗ്ലീഷിലുമായി ക്രിസ്തുമസ് കാരൾ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിന് ഗാനശുശ്രൂഷ  ആത്മീയ ഉത്സവഭാവം പകർന്നു.

റിസറക്ഷൻ എപ്പിസ്കോപൽ ചർച്ച്, ന്യൂയോർക്ക് വികാരി റവ. ആനന്ദശേഖർ ജോസഫ് മാനുവൽ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുവിന്റെ ജനനത്തിലൂടെ ലോകത്തിന് ലഭിച്ച പ്രത്യാശയും സമാധാനവും സ്നേഹവും ജീവിതത്തിൽ പ്രകടമാക്കേണ്ട ക്രിസ്തീയ ദൗത്യവും  അദ്ദേഹം തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. 

ന്യു യോർക്ക് ഇന്ത്യൻ കോൺസൽ  ജനറൽ, അംബാസഡർ ബിനയ ശ്രീകാന്ത പ്രധാൻ ചടങ്ങിൽ സന്നിഹിതനായത് സഭയ്ക്ക് വലിയ ബഹുമതിയായി. കോൺസുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്സിൽ നിന്നുള്ള  കോൺസൽ ത്സേവാങ് ഗ്യാൽത്സനും  പരിപാടിയിൽ പങ്കെടുത്തു.

അംബാസഡർ ബിനയ ശ്രീകാന്ത പ്രധാനെ  സഭ ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...