കേരള വാർത്ത

മണ്ഡലപൂജ 27ന്, ശബരിമലയിൽ തിരക്കേറി

ശബരിമല: മണ്ഡലപൂജ അടുത്തതോടെ ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക്. ഒരിടവേളയ്ക്കുശേഷം തിങ്കളാഴ്ച ദർശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച അർധരാത്രിമുതൽ തിങ്കളാഴ്ച രാത്രി 12 മണിവരെ 1,05,738 തീർഥാടകർ ദർശനം നടത്തി.

അവധി ദിവസമായ ഞായറാഴ്ച തിരക്ക് താരതമ്യേന കുറവായിരുന്നു. ഞായറാഴ്ച 61,576 ഭക്തരാണ് ശബരിമലയിൽ എത്തിയത്. ഈ വർഷം സീസൺ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ ശരാശരി ഒരു ലക്ഷം പേരാണ് ദർശനത്തിനെത്തിയിരുന്നത്. എന്നാൽ, രണ്ടാഴ്ച പിന്നിട്ടതോടെ തിരക്ക് കുറഞ്ഞു. പിന്നീട് ഇപ്പോഴാണ് നിത്യേന എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്.

ഞായറാഴ്ച മണിക്കൂറിൽ ശരാശരി 1800ലധികംപേരാണ് പതിനെട്ടാംപടി കയറിയതെങ്കിൽ തിങ്കളാഴ്ച അത് മണിക്കൂറിൽ 3500ലധികമായി. ചൊവ്വാഴ്ച പുലർച്ചെമുതലും പമ്പയിൽനിന്ന് ഭക്തരുടെ ഒഴുക്കായിരുന്നു. തുടർന്ന് മരക്കൂട്ടം മുതൽ പോലീസ് നിയന്ത്രണമേർപ്പെടുത്തി. ക്യൂ കോംപ്ലക്‌സുകളിൽ ഏറെനേരം കാത്തിരുന്നശേഷമാണ് ഭക്തർക്ക് സന്നിധാനത്ത് എത്താനായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ 53,400 പേർ എത്തി. പുല്ലുമേട് വഴിയും ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, പുൽമേട് വഴി ഒരു ദിവസം പരമാവധി 5000 പേരെയേ കയറ്റിവിടൂ. സീസണിൽ ഇതുവരെ പുൽമേട് വഴി സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...