കേരള വാർത്ത

ആരാണ് മിസ്റ്റർ ഡി? കൊച്ചിക്കാരെ കുഴക്കുന്ന ചോദ്യം, പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെടുന്നു

കൊച്ചി: കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത കാലത്തായി വ്യാപകമായി പതിച്ച പോസ്റ്ററുകളുടെ ഉറവിടംതേടി പൊലീസ്. നഗരത്തിന്റെ ഹൃദയഭാഗമായ എറണാകുളം എം.ജി റോഡിൽ ഉൾപ്പെടെയാണ് ‘ഹു ഈസ് മി. ഡി’ എന്ന പേരിൽ ഗാന്ധിക്കണ്ണടയും കോട്ടും ധരിച്ചയാളുടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഏതാനും നാളുകൾക്കുമുമ്പ് പന്നിത്തല ചിത്രീകരിച്ച പോസ്റ്ററുകൾ കൊച്ചി സിറ്റിപരിധിയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്താതെ നിൽക്കവേയാണ് മിസ്റ്റർ ഡിയെക്കുറിച്ച് പോസ്റ്ററുകൾ പ്രചരിക്കുന്നത്. പോസ്റ്ററുകൾ തയ്യാറാക്കുമ്പോൾ പ്രിന്ററുടെയും പബ്ലിഷറുടെയും വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് നിബന്ധനയുണ്ടെങ്കിലും ഈ പോസ്റ്ററിൽ ഇത്തരം വിശദാംശങ്ങളില്ല.

ഗ്രാഫിറ്റി വർക്കാണെന്ന് സംശയം

ഇംഗ്ലണ്ടിലെ അജ്ഞാത ഗ്രാഫിറ്റി കലാകാരൻ ബാങ്ക്സിയുടെ മാതൃകയിലാണ് കൊച്ചിയിൽ പോസ്റ്ററുകൾ പതിക്കുന്നതെന്ന് സംശയം ഉയർന്നിട്ടുണ്ട്. തെരുവോരങ്ങളിലും മതിലുകളിലും ഭിത്തികളിലും വിമർശനാത്മക സ്വഭാവത്തിലുള്ള ഗ്രാഫിറ്റി ചിത്രീകരണം നടത്തുന്ന ബാങ്ക്സി ഇതുവരെയും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം അജ്ഞാതമായി തുടരുന്നു. 1990 മുതലാണ് ഇംഗ്ലണ്ടിൽ ബാങ്ക്സിയുടെ ഗ്രാഫിറ്റികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഈ ചിത്രങ്ങൾ സാമൂഹികചർച്ചകൾക്ക് തിരികൊളുത്തുകയും ലോകവ്യാപകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

കൊച്ചി ബിനാലെ ആരംഭിക്കുന്നതിന് ഏതാനും ദിവസംമുമ്പാണ് കൊച്ചിയിൽ ‘ഹു ഈസ് മിസ്റ്റർ ഡി’ പോസ്റ്ററുകൾ കണ്ടുതുടങ്ങിയത്. അതിനാൽ ബിനാലെ കലാകാരന്മാരുമായി പോസ്റ്ററുകൾക്ക് ബന്ധമുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. പകൽ നേരത്ത് ഇത്തരം പോസ്റ്ററുകൾ പതിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സമീപത്തെ കച്ചവടക്കാരും സ്ഥാപനങ്ങളിലെ ജീവനക്കാരും പറയുന്നു. അതിനിടെ ചിലരെങ്കിലും പോസ്റ്ററിലെ ചിത്രംകണ്ട് മിസ്റ്റർ ഡിയെ തിരിച്ചറിയാൻ ഗൂഗിളിലുൾപ്പെടെ സെർച്ച് ചെയ്യുന്നുണ്ട്. പരിചയമുള്ള മുഖമാണെങ്കിലും ആരെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മുമ്പ് മുട്ടം യാർഡിൽ കൊച്ചി മെട്രോട്രെയിലെ ഗ്രാഫിറ്റി ചിത്രീകരണം വിവാദമായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...