അമേരിക്കൻ വാർത്ത

പെൻസിൽവേനിയയിലെ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി

പെൻസിൽവേനിയ: പെൻസിൽവേനിയയിലെ എപ്പിസ്കോപ്പൽ ഇന്ത്യൻ സഭകളുടെ മുപ്പത്തിയൊൻപതാമത് എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾ 2025 ഡിസംബർ 6, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 9 മണി വരെ സെന്റ് തോമസ് സീറോ മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എക്യൂമെനിക്കൽ സഭകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംയുക്ത വേദിയിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പെൻസിൽവേനിയയുടെ വിവിധ ഭാഗങ്ങളിലുള്ള ഇരുപതോളം എപ്പിസ്കോപ്പൽ പള്ളികൾ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ ഈ ക്രിസ്മസ് കാലയളവിൽ ഒത്തുചേർന്നു.

അമേരിക്കയിലെ നോർത്ത് ഈസ്റ്റ് അതിഭദ്രാസന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് തിരുമേനിയാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. ഭാരതീയ ക്രൈസ്തവ സമൂഹത്തിന്റെ പൈതൃകം അനുസ്മരിപ്പിച്ചുകൊണ്ട് വർണ്ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. കരോൾ സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഗാനാലാപനവും, യേശുവിന്റെ ജനനത്തെ ആസ്പദമാക്കി ഒരുക്കിയ തനിമയാർന്ന തത്സമയ ദൃശ്യാവിഷ്കാരവും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

മുപ്പത്തിയൊൻപതാമത് എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇരുപതോളം പള്ളികളിൽ നിന്നുള്ള കലാപരിപാടികൾ, പ്രൊഫഷണൽ നൃത്തസംഘങ്ങളുടെ പ്രകടനങ്ങൾ, 2025-ലെ സ്മരണിക പ്രകാശനം, കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള നറുക്കെടുപ്പ് എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

ഈ വർഷത്തെ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾ വിജയകരമാക്കാൻ ചെയർമാൻ റവ. സന്തോഷ് ജോൺ, കോ-ചെയർമാൻ റവ. ഫാദർ ഷിബു മത്തായി, മതപരമായ ചടങ്ങുകളുടെ കോർഡിനേറ്റർ റവ. ഫാദർ ജേക്കബ് ജോൺ, ജനറൽ സെക്രട്ടറി സ്വപ്ന സജി സെബാസ്റ്റ്യൻ, പ്രോഗ്രാം കോർഡിനേറ്റർ മെർലിൻ അഗസ്റ്റിൻ എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് – ജനറൽ ബോഡി അംഗങ്ങളും വിവിധ കമ്മിറ്റികളും നേതൃത്വം നൽകി.

Report ദാനിയേല്‍ പി. തോമസ് (പി.ആര്‍.ഒ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...