കൗതുകങ്ങൾ

ഗൂഗിളിനെ ഇളക്കിമറിക്കാൻ ഇനി 6-7 എന്ന് സെർച്ച് ചെയ്താൽ മതി: ട്രെന്‍റിങ്ങായി പുതിയ ഫീച്ചർ

കുറച്ചു മാസങ്ങളായി ഇന്‍റർനെറ്റിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ട്രന്‍റാണ് 6-7. ഇപ്പോളിതാ ഗൂഗിളും ഈ ട്രെന്‍റിനെ ഏറ്റെടുത്തിരിക്കുകയാണ്.  ഗൂഗിളിന്‍റെ സെർച്ച് ബാറിൽ 6-7′, അല്ലെങ്കിൽ ’67’ എന്നു ടൈപ്പ് ചെയ്താൽ മുഴുവൻ സ്ക്രീനും ഷേക്ക് ചെയ്യും. ഇത് കുറച്ചു നിമിഷത്തേക്ക് നിലനിൽക്കുകയും ശേഷം സ്ക്രീൻ നോർമലാവുകയും ചെയ്യും. സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്സ്, ഇൻസ്റ്റഗ്രാം എന്നിവയിൽ വൈറലായ ഒരു മീംമാണ് 6-7. ആൽഫ ജെനറേഷനിലെ കുട്ടികളാണ് 67 ട്രെന്‍റ് കൂടുതലായും ഉപയോഗിക്കുന്നത്.

ഫിലാഡൽഫിയൻ റാപ്പർ സ്‌ക്രില്ലയുടെ 2024ൽ പുറത്തിറങ്ങിയ ‘ഡോട്ട് ഡോട്ട്’ എന്ന ആൽബത്തിലൂടെയാണ് 67 ട്രെന്‍റ് വൈറലായത്. ഇന്‍റർനെറ്റ് കൾച്ചർ സൃഷ്ടിച്ച മറ്റു പല പേരുകളും പോലെ ഇതിനും കൃത്യമായ അർത്ഥമൊന്നുമില്ല. ജെൻ ആൽഫ 67 എന്നത് അറുപത്തിയേഴ് എന്നല്ല മറിച്ച് ആറെ ഏഴ് എന്നാണ് പറയുക. ഇത് ഇവർ കോഡായും മീമായും ഒക്കെ ഉപയോഗിക്കുകയും ചെയ്യുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...