കേരള വാർത്ത

ഇനി ചുവരുകളിൽ റബ്ബർ പെയിന്റ്‌; വിപ്ലവകരമായ കണ്ടെത്തലുമായി റബ്ബർ ഗവേഷണകേന്ദ്രം; പ്രതീക്ഷയിൽ വിപണി

കോട്ടയം: റബ്ബർപ്പാലിൽനിന്ന് പെയിന്റ്‌ നിർമിക്കാമെന്ന കണ്ടെത്തലുമായി ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രം. എമൽഷൻ പെയിന്റുകളെക്കാൾ ഉയർന്ന ഗുണനിലവാരമാർന്നതും പരിസ്ഥിതിസൗഹൃദവുമായ പെയിന്റ് നിർമിക്കാനുള്ള ഫോർമുലയാണ് ഒന്നരവർഷത്തെ പഠനത്തിലൂടെ കണ്ടെത്തിയത്. റബ്ബർക്കർഷകർക്കും പ്രതീക്ഷപകരുന്നതാണ്‌ പഠനം.

ഗവേഷണകേന്ദ്രത്തിലെ ഇൻക്യുബേഷൻ സെന്റർ (ആർപിഐസി) ആണ് പ്രകൃതിദത്ത പെയിന്റ് വികസിപ്പിച്ചത്. ടെക്നിക്കൽ കൺസൾട്ടൻസി വിഭാഗത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. ഷേറ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, കേരള പെയിന്റ്‌ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി ഗവേഷണം നടത്തിയത്. കേരള പെയിന്റ്സ്, ‘ഭദ്രം’ എന്നപേരിൽ ഇത് വിപണിയിലിറക്കും.

പ്രകൃതിദത്ത റബ്ബർപ്പാൽ, കടൽക്കക്ക, കളിമണ്ണ്, സസ്യസത്തുകൾ എന്നിവചേർത്ത് നിർമിക്കുന്ന ‘വാട്ടർബേസ്‌ഡ്‌ എമൽഷൻ പെയിന്റി’ന് സാധാരണ പെയിന്റിന്റെ ഗന്ധവുമില്ല. റബ്ബർ ബോർഡ്‌ എക്‌സിക്യുട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ, റബ്ബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ദേബബ്രദ റായ് എന്നിവർ ഗവേഷണത്തിന് മേൽനോട്ടം വഹിച്ചു.

23-ന് മന്ത്രി വി.എൻ. വാസവൻ കേരള പെയിന്റ്‌ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്‌ സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...