അമേരിക്കൻ വാർത്ത

സാൻ കാർലോസ് മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കടേഷ് സത്യപ്രതിജ്ഞ ചെയ്തു

കാലിഫോർണിയ: കാലിഫോർണിയയിലെ സാൻ കാർലോസ് മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കടേഷ് (58) സത്യപ്രതിജ്ഞ ചെയ്തു. ഇന്തോ-ഫിജിയൻ പ്രവാസി സമൂഹത്തിൽ പെട്ട പ്രണിത ചൈൽഡ് സൈക്കോളജിസ്റ് ആണ്. ഏർലി ചൈൽഡ്ഹുഡ് ആൻഡ് ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റേഴ്സ് എടുത്തിട്ടുണ്ട്.

നഗരത്തിന്റെ ആദ്യത്തെ സൗത്ത് ഏഷ്യൻ മേയർ കൂടിയാണ് 15 വർഷമായി സാൻ കാർലോസിൽ ജീവിക്കുന്ന പ്രണിത. 2022ൽ സിറ്റി കൗൺസിൽ അംഗമായി. അതിനു മുൻപ് മൂന്നു വർഷം ഇക്കണോമിക് ഡെവലപ്മെന്റ് അഡ്വൈസറി കമ്മീഷൻ അംഗമായിരുന്നു.

ഇന്ത്യക്കാരായ ദമ്പതിമാർക്കു ജനിച്ച പ്രണിത നാലു വയസിൽ കാലിഫോർണിയയിൽ എത്തി. 2009ലാണ് സാൻ കാർലോസിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു താമസം തുടങ്ങിയത്.

സാൻ കാർലോസിൽ പ്രണിത മോണ്ടിസോറി സ്കൂൾ നടത്തുന്നുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...