കൗതുകങ്ങൾ

സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകം, ഈ ജീവിയുടെ കടിയേറ്റാൽ അഞ്ച് മിനിട്ടിനുള്ളിൽ മരണം

മനില: ബീച്ചിൽ പോയിരുന്ന് വെള്ളത്തിൽ കളിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹമുള്ള നിരവധി പേരുണ്ട്. അത്തരത്തിൽ വിനോദസഞ്ചാരിയായ ഒരു ബ്രിട്ടീഷുകാരന് ബീച്ചിൽ നിന്ന് കൗതുകകരമായ ഒരു സാധനം കിട്ടി. അദ്ദേഹം അത് ക്യാമറയിൽ പകർത്തുകയും ചെയ്തു. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ‘ഭീകരനായ’ ഒരു ജീവിയായിരുന്നു അതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷം മാത്രമാണ്.

ആൻഡി മക്കോണൽ എന്നാണ് ആ യുവാവിന്റെ പേര്. അദ്ദേഹം അടുത്തിടെ ഫിലിപ്പൈൻസിൽ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നു. സെബു ദ്വീപിലെ സാന്താ ഫെയിലിൽവച്ച് ഒക്‌ടോപസിനെ കൈയിലെടുത്തു. മറഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് അദ്ദേഹത്തിനറിയില്ലായിരുന്നു. ആ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റുമായെത്തിയതോടെയാണ് സമുദ്രത്തിലെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബ്ലൂ റിങ്ഡ് ഒക്‌ടോപസാണിതെന്ന് അദ്ദേഹത്തിന് മനസിലായത്. നീരാളി വർഗത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാണ് ഒക്‌ടോപസ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച് ഈ വിഷം സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകമാണ്.

‘നിങ്ങൾ ഇപ്പോൾ കൈവശം വച്ചിരുന്ന ഈ ജീവി എത്ര അപകടകാരിയാണെന്ന് നിങ്ങൾക്ക് പൂർണ്ണമായി മനസിലായിട്ടില്ല. നിങ്ങളെ കടിച്ചാൽ, അഞ്ച് മിനിട്ടിനുള്ളിൽ മരിച്ചുപോകുമായിരുന്നു. അത്രത്തോളം വിഷമുള്ളതാണ് അത്.’- എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...