അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ലഹരിമരുന്നു കടത്ത് സംഘത്തിനെതിരെ നടപടി: പസഫിക് സമുദ്രത്തിൽ 3 ബോട്ടുകള്‍ ആക്രമിച്ച് യുഎസ് സൈന്യം

വാഷിങ്ടൻ : ലഹരിമരുന്നു കടത്ത് ആരോപിച്ച് പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിർദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും എട്ടു പേർ കൊല്ലപ്പെട്ടെന്നും യുഎസ് സതേൺ കമാൻഡ് അറിയിച്ചു. ലഹരിമരുന്നു കടത്ത് സംഘങ്ങൾക്കെതിരെ സെപ്റ്റംബർ രണ്ടിന് ആരംഭിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നും നടപടി തുടരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

ലഹരിമരുന്നു കടത്ത് സംഘങ്ങൾക്കു നേരെയുള്ള നടപടിയെ കുറിച്ച് വിശദീകരിക്കാൻ സെനറ്റർമാരുടെ യോഗം ചേരുമെന്ന് യുഎസ് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷുമ്മർ അറിയിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവർ യോഗത്തിൽ സംസാരിക്കുമെന്നാണ് സൂചന.

ലഹരിമരുന്നു കടത്ത് ആരോപിച്ച് വെനസ്വേലയ്‌ക്കെതിരെ യുഎസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. കരീബിയൻ കടലിലേക്ക് ആയിരക്കണക്കിന് സൈനികരെയും വിമാനവാഹിനിക്കപ്പൽ വ്യൂഹത്തെയും അയച്ചതും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ ആവർത്തിച്ചുള്ള ഭീഷണികളും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...