കൗതുകങ്ങൾപ്രധാന വാർത്ത

വൈക്കോൽ തുണ്ടിൽ പിറന്ന ദേശീയ അവാർഡ്

തിരുവനന്തപുരം: കൊയ്ത്തിന് ശേഷം പാടത്ത് ഉപേക്ഷിക്കുന്ന വൈക്കോൽ തുണ്ടുകളിൽ നിന്ന് ദേശീയ പുരസ്‌കാരനേട്ടം കൈവരിച്ചിരിക്കുകയാണ് കൊല്ലം കടവൂർ ചെങ്കിലാത്തു വിളയിൽ കെ.സുലൈമാൻകുട്ടി. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം മികച്ച കരകൗശല കലാകാരന്മാർക്ക് നൽകുന്ന രണ്ടു ലക്ഷം രൂപ സമ്മാനത്തുകയുള്ള ദേശീയ പുരസ്ക‌ാരമാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് സുലൈമാൻ കുട്ടി ഏറ്റുവാങ്ങിയത്.

ആറ് പതിറ്റാണ്ടുമുമ്പാണ് കടവൂരിൽ വൈക്കോൽ ചിത്രകല എത്തിയത്. പിന്നീട് കുടിൽവ്യവസായം പോലെ ഇത് വളർന്നു. മൂന്നര പതിറ്റാണ്ട് മുമ്പ് 10-ാം ക്ലാസ് പഠനം കഴിഞ്ഞാണ് സുലൈമാൻകുട്ടി വൈക്കോൽ ചിത്രകാരനായ വയലിൽ ഷംസുദീനിൽ നിന്ന് കല പഠിച്ചത്. പിന്നീട് സ്വന്തമായി യൂണിറ്റ് തുടങ്ങി.

നൂറുകണക്കിന് കലാസൃഷ്ടികളാണ് വൈക്കോൽ കൊണ്ട് അദ്ദേഹം നിർമ്മിച്ചത്. സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
ആയിരത്തിലധികം പേർ തൊഴിൽ ചെയ്തിരുന്ന ഈ മേഖലയിൽ ഇപ്പോൾ ചുരുക്കം പേർ മാത്രമേയുള്ളൂ. അന്യം നിന്നുപോകുന്ന കല സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഇദ്ദേഹം നടത്തുന്നത്. ചിത്രനിർമ്മാണ രംഗത്ത് സഹായവുമായി ഭാര്യ റീനയും മക്കളായ സുമയ്യയും സുധിനയും ഒപ്പമുണ്ട്.

കാൻവാസിലെ ചിത്രത്തിന് മുകളിൽ വയ്ക്കോൽ വെട്ടിയൊട്ടിച്ചാണ് നിർമ്മാണം. ഗൂന്ത് എന്ന പശയാണ് ഉപയോഗിക്കുന്നത്. വൈക്കോലിൽ യാതൊരു നിറവും ചേർക്കാറില്ല. മുറിച്ചെടുത്ത വൈക്കോൽ സൂക്ഷിച്ചു വയ്‌ക്കുന്നതനുസരിച്ച് നിറത്തിന് സ്വാഭാവികമായി വ്യത്യാസം വരും. ഇതാണ് ചിത്രങ്ങൾക്ക് ഉപയോഗിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള അനന്തശയനം ചിത്രത്തിനാണ് സുലൈമാൻകുട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. 36 ഇഞ്ച് നീളവും 24 ഇഞ്ച് വീതിയുമുള്ള ഈ ചിത്രത്തിന് മൂന്ന് മാസത്തെ അദ്ധ്വാനം വേണ്ടിവന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...