അമേരിക്കൻ വാർത്ത

ചിക്കാഗോയിലെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം ആഘോഷിക്കുന്നു

ചിക്കാഗോ: ചിക്കാഗോയിലെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പിച്ച വിജയം ആഘോഷമാക്കി മാറ്റുകയാണ്. ഡിസംബര്‍-18 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്ടില്‍ ഉള്ള സി.എം.എ. ഹാളില്‍ വച്ചു ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളുമായി ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തും എന്നതിന്റെ ഒരു തുടക്കമാണിതെന്നും, ഇപ്പോഴത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്നും, ഈ ആഘോഷത്തെപ്പറ്റി ആലോചിക്കുവാന്‍ കൂടിയ യോഗത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

ചിക്കാഗോ പ്രദേശത്തെ എല്ലാ യു.ഡി.എഫ്. അനുഭാവികളെയും, അംഗങ്ങളേയും ഈ വിജയാഘോഷത്തിലേക്ക് ക്ഷണിക്കുന്നു. സന്തോഷവും, സൗഹൃദവും പങ്കുവച്ചു ഈ മഹത്തായ നേട്ടം നമ്മുക്ക് ആഘോഷിക്കാമെന്ന് ചിക്കാഗോ ഐ.ഓ.സി. പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, ജനറല്‍ സെക്രട്ടറി അച്ഛന്‍ കുഞ്ഞ് മാത്യു, ട്രഷറാര്‍ ആന്റോ കവലക്കല്‍, യു.ഡി.എഫ്. കണ്‍വീനര്‍ സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കല്‍, ഏബ്രഹാം ജോര്‍ജ്(തമ്പി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറിമാര്യ ജോര്‍ജ് ജോസഫ് കൊട്ടുകപ്പള്ളി, ബൈജു കണ്ടത്തില്‍, ജോണ്‍സണ്‍ കാരിക്കാട്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ തോമസ് മാത്യു, റ്റോമി അമ്പേനാട്, ജോര്‍ജ് മാത്യു, സന്തോഷ് നായര്‍, ജോസ് കല്ലിടുക്കില്‍, ദേശീയ പ്രസിഡന്റ് സതീഷ് നായര്‍ എന്നിവരും കമ്മറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടു.

Report ജോര്‍ജ് പണിക്കര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...