അമേരിക്കൻ വാർത്ത

കെ.എച്ച്.എന്‍.എ മണ്ഡലകാല അയ്യപ്പ ഭജന എല്ലാ ബുധനാഴ്ചയും ഓണ്‍ലൈനില്‍

ടാംപ (ഫ്‌ലോറിഡ): മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തോടനുബന്ധിച്ച് വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തര്‍ക്കായി  കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA) എല്ലാ ബുധനാഴ്ചയും ഓണ്‍ലൈന്‍ ‘മണ്ഡലകാല അയ്യപ്പ ഭജന’ നടത്തുന്നു.

കേരളത്തിന്റെ തനത് ആചാരങ്ങള്‍ അമേരിക്കയില്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കെ.എച്ച്.എന്‍.എ എല്ലാ ബുധനാഴ്ച്ചയും മകരവിളക്ക് വരെ  ഭജന സംഘടിപ്പിക്കുന്നത്. ഈ ആഴ്ചത്തെ (ഡിസംബര്‍ 17, 2025) ഭജനയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് അസോസിയേഷന്‍ ഓഫ് റ്റാമ്പാ  ഹിന്ദു മലയാളി (ATHMA) ആണ്.
ഇന്ന്  വൈകിട്ട് ഈസ്റ്റേണ്‍  സമയം 7:00 PM മുതല്‍ 8:30 PM വരെ യാണ് സൂമില്‍ കൂടിയുള്ള ഭജന.

മീറ്റിംഗ് ഐഡി: 882 7522 4714

മണ്ഡലകാലത്ത് അയ്യപ്പഭക്തര്‍ക്ക് ഒരുമിച്ച് ഭജനയില്‍ പങ്കെടുക്കാനും ആത്മീയമായി ഒത്തുചേരാനും ഈ ഓണ്‍ലൈന്‍ സംരംഭം സഹായകമാകും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജയപ്രകാശ് നായര്‍ – 845 507 2621 , റീത്ത അനില്‍ (റ്റാമ്പാ ) – 813 326 7737

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...