അമേരിക്കൻ വാർത്ത

30 വർഷത്തിലേറെയായി യുഎസിൽ സംരംഭക; ഇന്ത്യക്കാരി ഇമിഗ്രേഷൻ കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം

ലോങ് ബീച്ച് (കലിഫോർണിയ): ലോങ് ബീച്ചിലെ ബെൽമോണ്ട് ഷോറിലെ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’ റസ്റ്ററൻറിന്റെ ഉടമ ബബിൾജിത് ബബ്ലി കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ. ഡിസംബർ ഒന്നിന് ഗ്രീൻ കാർഡ് അപേക്ഷയുടെ ഭാഗമായുള്ള ബയോമെട്രിക് വിവരങ്ങൾ നൽകാനായി എത്തിയപ്പോഴാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്. 30 വർഷത്തിലേറെയായി ലോങ് ബീച്ച് കമ്മ്യൂണിറ്റിയിൽ സജീവമായിരുന്ന ബബിൾജിത് ബബ്ലി കൗറിനെ കസ്റ്റഡിയിലെടുത്തത് പ്രദേശവാസികളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ 20 വർഷത്തിലേറെയായി ഭർത്താവിനൊപ്പം റസ്റ്ററന്‍റ് നടത്തിവരികയായിരുന്നു ബബ്ലി കൗർ. നിയമപരമായ സ്ഥിരതാമസത്തിനായുള്ള അപേക്ഷയുടെ (Green Card) അവസാന ഘട്ടത്തിലായിരുന്നു ബയോമെട്രിക് അപ്പോയിന്റ്‌മെന്റ്. എന്നാൽ നടപടിക്രമങ്ങൾക്കിടെ അപ്രതീക്ഷിതമായി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ വിക്ടോർവില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ഐസിഇ പ്രോസസ്സിങ് സെന്ററിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ബബിൾജിത് ബബ്ലി കൗറിന് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും കുടുംബത്തിലെയും കമ്മ്യൂണിറ്റിയിലെയും കരുത്തായ വ്യക്തിയാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട ലോങ് ബീച്ച് പ്രതിനിധിയും കോൺഗ്രസ് അംഗവുമായ റോബർട്ട് ഗാർഷ്യ, ബബിൾജിത് ബബ്ലി കൗറിനെ ഉടൻ മോചിപ്പിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...