അമേരിക്കൻ വാർത്ത

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28 ന്

ന്യൂ ജേഴ്സി : നോര്‍ത്ത് ന്യൂ ജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ  40ാമത്  ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2025 ഡിസംബര്‍ 28    ഞായറാഴ്ച      വൈകുന്നേരം  4.30 ന് വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍വെച്ച് (St. Peter’s Mar Thoma Church, 56  Ridgewood Road, Washington Township, NJ 07676)   നടത്തപ്പെടും. 

 മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായ റവ. ജോയല്‍ തോമസ്   ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. വിവിധ സഭാ വിഭാഗങ്ങളിലും ഇടവകകളിലും നിന്നുമുള്ള   ഗായക സംഘങ്ങളും  ബ്രദേഴ്സ്   ഇന്‍ ഹാര്‍മൊണിയും  ജെ. സി. സി. ആര്‍ ഗായകസംഘവും ക്രിസ്തുമസ് ഗാനങ്ങള്‍ അവതരിപ്പിക്കും. ബോസ്റ്റണില്‍ നിന്നും എത്തുന്ന സംഘം അവതരിപ്പിക്കുന്ന പുതുമയുള്ള    ക്രിസ്തുമസ് ഐ.റ്റി. ഗ്രാഫിക്ക് ഷോയും ക്രമീകരിച്ചിട്ടുണ്ട്.

4.30 മുതല്‍ 5 വരെ റിഫ്രഷ്മെന്റ്സും കൂട്ടായ്മയും,   യോഗാനന്തരം  കമ്മ്യൂണിറ്റി  ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും  ക്രിസ്തുമസ് ന്യൂ ഈയര്‍    ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിക്കുന്നു. 
 

കൂടുതല്‍ വിവരങ്ങള്‍ക്ക് : വിക്ലിഫ് തോമസ്, പ്രസിഡന്റ് (201) 925-5686 , രാജന്‍ പാലമറ്റം, വൈസ് പ്രസിഡന്റ് (201 836-7562 അജു തര്യന്‍, സെക്രട്ടറി  (201) 724-9117  രാജന്‍ മാത്യു, ട്രഷറര്‍ (201674-7492. റ്റി. എം. സാമുവേല്‍, അസി. സെക്രട്ടറി (201) 394-3821

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...