കേരള വാർത്ത

കൈയിലിരുന്ന അഞ്ച് കോർപ്പറേഷനുകളിൽ നാലെണ്ണവും പോയി,​ മൂന്നിടത്ത് ഞെട്ടിക്കുന്ന തോൽവി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട് സി.പി.എമ്മും എൽ.ഡി.എഫും പ്രതിരോധത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉണ്ടായ തോൽവിയുടെ വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല സ്വർണക്കൊള്ള കേസും തിരിച്ചടിയായെന്നാണ് പ്രാഥമിക ചർച്ചകളിൽ നിന്ന് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ തവണ ഭരണത്തിലിരുന്ന അഞ്ച് കോർപ്പറേഷനുകളിൽ കോഴിക്കോടൊഴികെ എൽ.ഡി.എഫിന് എല്ലാം നഷ്ടമായി. തിരുവനന്തപുരത്ത് എൻ.ഡ‌ി.എയുടെ മുന്നേറ്റവും കൊല്ലം,​ ആലപ്പുഴ ജില്ലകളിലെ തോൽവിയും അപ്രതീക്ഷിത കനത്ത തിരിച്ചടിയായി. കൂടാതെ കൊച്ചി,​ തൃശൂർ കോർപ്പറേഷനുകളിലും എൽ.ഡി.എഫിന് വിജയം നേടാൻ ആയില്ല,​

ത്രിതല പഞ്ചായത്തുകളും എൽ.ഡി.എഫിനെ കൈവിട്ടു,​ കഴിഞ്ഞ തവണ കൈയിലുണ്ടായിരുന്ന 514പഞ്ചായത്തുകളിൽ നിന്ന് 341ലേക്ക് താഴ്ന്നു . 108 ബ്ലോക്കുകളിൽ 63 എണ്ണം മാത്രമാണ് നിലനിറുത്താൻ കഴിഞ്ഞത്. 11 ജില്ലാ പഞ്ചായത്തുകളിൽ ഭരണം ഉണ്ടായിരുന്നിടത്ത് ഏഴായി കുറയുകയും ചെയ്തു. ബി.ജെ.പിക്കെതിരായ വർഗീയതയും കോൺഗ്രസിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിനെ മുൻനിറുത്തിയുള്ള ലൈംഗിക ആരോപണങ്ങളും ഉയർത്തി സി.പി.എം പ്രചാരണം നടത്തിയെങ്കിലും അതൊന്നും ഭരണ വിരുദ്ധ വികാരത്തെ തടഞ്ഞു നിറുത്താൻ പര്യാപ്തമായിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ട്രെൻഡ് തുടർന്നാൽ മൂന്നാം പിണറായി സ‌ക്കാർ‌ എന്ന എൽ.ഡി.എപ് സ്വപ്നം തകരും എന്നാണ് പാർട്ടി നേതൃത്വത്തിന്റെ തന്നെ വിലയിരുത്തൽ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...