അമേരിക്കൻ വാർത്തചരമം

മുൻ പ്രസിഡന്റ് ബുഷ് സീനിയറിന്റെ ഡോക്ടറായിരുന്ന ഡോ.ജേക്കബ് വർഗീസ് അന്തരിച്ചു

മേരിലാൻഡ് : യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഡോക്ടറായിരുന്ന തൃപ്പൂണിത്തുറ പാലത്തിങ്കൽ ജേക്കബ് വർഗീസ് (89) അന്തരിച്ചു. ഭാര്യ പ്രേമോൾ വർഗീസ്. മക്കൾ: ട്രേസി വർഗീസ്, ജോർജ് പി. വർഗീസ്. സംസ്‌കാരം 18ന് മേരിലാൻഡിൽ നടക്കും.

വാഷിങ്ടനിലെ ജോർജ് വാഷിങ്ടൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിന്റെ ഡയറക്ടറായും പ്രഫസറായും 30 വർഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്തെ മെഡിസിൻ പഠനത്തിനും യുകെയിലെ ഉന്നതപഠനത്തിനും ശേഷം 1966 ലാണ് യുഎസിലെ ബാൾട്ടിമോറിലേക്കു കുടിയേറിയത്.

ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ പ്രഫസറായി തുടക്കം. 1979 ലാണ് ജോർജ് വാഷിങ്ടൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ ബഹുമാനാർഥം ആശുപത്രിയിൽ പി. ജേക്കബ് വർഗീസ് പ്രഫസർഷിപ് ലക്ചർ എല്ലാ വർഷവും നടത്താറുണ്ട്.

യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് 1991 ൽ ബുഷ് സീനിയറിന് ഹൃദയസംബന്ധമായ അസുഖം പിടിപെട്ടപ്പോൾ ചികിത്സയ്ക്കായി വിളിച്ചത് കാർഡിയാക് ഇലക്ട്രോ ഫിസിയോളജിയിൽ പ്രഗല്ഭനായിരുന്ന ജേക്കബ് വർഗീസിനെയാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...