കേരള വാർത്ത

തദ്ദേശ തിരഞ്ഞെടുപ്പിൽ ‘യുഡിഎഫ്’ വിജയഗാഥ; 15 വർഷത്തിന് ശേഷം ആദ്യം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ‘യുഡിഎഫ്’ വിജയഗാഥ. കേരളത്തിലെ കോർപ്പറേഷനിൽ അടക്കം മുൻതൂക്കം യുഡിഎഫ് നേടി. തദ്ദേശത്തിൽ ആദ്യമായാണ് വലതു മുന്നണി ഇത്രയേറെ വിജയം നേടിയത്. മലപ്പുറം, തൃശൂർ, കൊച്ചി, കോട്ടയം, കൊല്ലം. പത്തനംതിട്ട ജില്ലകളിൽ വമ്പൻ വിജയം യുഡിഎഫ് നേടി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മുൻതൂക്കം നേടി. ഇടതിന് ശക്തികേന്ദ്രങ്ങളിലും തോൽവി പിണഞ്ഞു. അങ്ങനെ സെമി ഫൈനലിൽ യുഡിഎഫ് വികാരം ആഞ്ഞടിക്കുകയാണ്.

കോൺഗ്രസിനും ബിജെപിക്കും കൂടി കിട്ടിയ വോട്ട് കൂട്ടിയാൽ അത് ഭരണവിരുദ്ധ വികാരത്തിന് തെളിവാണ്. ശബരിമലയിലെ സ്വർണ്ണ കൊള്ള പ്രചരണത്തിൽ മുൻതൂക്കം തേടിയതിന് തെളിവാണ് ഇത്. ക്ഷേമപെൻഷനും അതിദരിദ്ര മുദ്രാവാക്യവുമെല്ലാം പാളി. ശക്തമായ ത്രികോണ മത്സരത്തിലാണ് കോൺഗ്രസിന്റെ നേട്ടമെന്നതാണ് നിർണ്ണായകം. രാഹുൽ മാങ്കൂട്ടത്തിലും സ്ത്രീ ലമ്പട ചർച്ചയുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയത്. അതെല്ലാം തിരിച്ചടിച്ചു. ജില്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റിലും ബ്ലോക്കിലും എല്ലാം യുഡിഎഫിന് വൻ നേട്ടമുണ്ടായി. ബ്ലോക്കിൽ അടക്കം ബിജെപിയും അക്കൗണ്ടുകൾ തുറക്കുന്നു. തിരുവനന്തപുരം കോർപ്പറേഷന്റെ ഫലം അക്ഷരാർത്ഥത്തിൽ ബിജെപിയ്ക്ക് തുണയായി മാറും.

കഴിഞ്ഞ തദ്ദേശത്തിൽ കിട്ടിയതിനേക്കാൾ വലിയ നേട്ടമാണ് യുഡിഎഫിന്. ബിജെപിക്കും വാർഡുകൾ കൂടി. എന്നാൽ സിപിഎം തകർന്നടിഞ്ഞു. കൊല്ലത്തേയും കോഴിക്കോട്ടേയും കണ്ണൂരിലേയും തോൽവി സിപിഎമ്മിനെ ഞെട്ടിച്ചു. കൊല്ലം കോർപ്പറേഷനിലെ തോൽവി ഞെട്ടിക്കുന്നതായി. മിക്ക പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ബിജെപി അക്കൗണ്ട് തുറന്നു. യിഡിഎഫ് തേരോട്ടത്തിനിടെയാണ് ഇത്. തൃശൂർ കോർപ്പറേഷനിലും യുഡിഎഫ് നേട്ടമുണ്ടാക്കി. കോട്ടയത്തും കോൺഗ്രസാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായി നിലനിന്നത് എറണാകുളം ജില്ലയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ പതിവുതെറ്റിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് എറണാകുളം ജില്ല തങ്ങളുടെ പൊന്നാപുരം കോട്ടയാണെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയാണ്. എറണാകുളത്ത് ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് കോട്ടയത്തും ഇടുക്കിയിലും നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ ജോസ് കെ മാണിയെ കൂടെക്കൂട്ടി നേട്ടമുണ്ടാക്കിയ എൽഡിഎഫിന് വലിയ തിരിച്ചടിയാണ്. തൃശ്ശൂരിലും യുഡിഎഫ് നേട്ടമുണ്ടാക്കിയതോടെ ജോസ് കെ മാണി ഇനി മനസ്സുമാറ്റുമോ എന്നാണ് അറിയേണ്ടത്.

തൃശൂർ, കൊച്ചി കോർപറേഷനുകൾ തിരിച്ചുപിടിച്ചു. എറണാകുളം പരമ്പരാഗതമായി യുഡിഎഫിന് ഒപ്പം നിൽക്കുന്ന ജില്ലയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോഴും എറണാകുളത്ത് യുഡിഎഫിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞെങ്കിലും കൊച്ചി കോർപ്പറേഷന്റെ ഭരണം കൈവിട്ടു പോയിരുന്നു. ഇക്കുറി യുഡിഎഫിന്റെ പ്രധാന ലക്ഷ്യം കോർപ്പറേഷൻ ഭരണം തിരിച്ചു പിടിക്കുക എന്നതായിരുന്ന. ആ ദൗത്യം വിജയിപ്പിക്കാൻ കോൺഗ്രസ് വിജയിച്ചു. ശബരിമല കൊള്ളയടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് വിജയം നേടിയത്.

ഇടുക്കിയിൽ യുഡിഎഫ് തരംഗം തന്നെയാണ് ഉണ്ടായത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 17 സീറ്റുകളിൽ 14 സീറ്റിലും യുഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. രണ്ടു നഗരസഭകളിലും യുഡിഎഫ് ഭരണത്തിലെത്തും. തൊടുപുഴ നഗരസഭയിൽ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. കട്ടപ്പന നഗരസഭ യുഡിഎഫ് നില നിർത്തി. എന്നാൽ എഐസിസി അംഗം ഇ.എം. ആഗസ്തി പരാജയപ്പെട്ടത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. സിപിഎമ്മിലെ സി.ആർ. മുരളിയാണ് ആഗസ്തിയെ തോൽപ്പിച്ചത്.

ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ മൂന്ന് സീറ്റിലൊതുങ്ങി. എട്ടു ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴും യുഡിഎഫ് നേടി. അടിമാലി, അഴുതി, ഇളംദേശം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ബ്ലോക്കുകളിലാണ് യുഡിഎഫ് വിജയിച്ചത്. ദേവികുളം ബ്ലോക്ക് മാത്രമാണ് എൽഡിഎഫിന് നേടാനായത്.

തൊടുപുഴ നഗരസഭയിൽ യുഡിഎഫ് തിളക്കമാർന്ന വിജയത്തോടെയാണ് അധികാരത്തിലെത്തുന്നത്. ആകെയുള്ള 38 സീറ്റിൽ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ഇതോടെ കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്താം. എന്നാൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത് ഇവർക്ക് കനത്ത ആഘാതമായി.

കഴിഞ്ഞ തവണ 12 ഇടത്ത് ജയിച്ച സ്ഥാനത്ത് ആറിടത്ത് മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. മൂന്ന് വാർഡുകൾ കൂടിയിട്ടും കഴിഞ്ഞ തവണത്തേക്കാൾ പകുതി സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപി കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി ഒൻപതു സീറ്റ് നേടി. കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ബിജെപി നേടിയത്. 2015ന് ശേഷം ആദ്യമായാണ് ഒരു കക്ഷി നഗരസഭയിൽ കേവല ഭൂരിപക്ഷം നേടുന്നത്. കട്ടപ്പന നഗരസഭയിൽ യുഡിഎഫ് 20 സീറ്റുകൾ നേടിയാണ് വീണ്ടും ഭരണത്തിലെത്തുന്നത്. എൽഡിഎഫ് 13 സീറ്റ് നേടി. എൻഡിഎ രണ്ടു സീറ്റുകളിലും വിജയിച്ചു.

കോട്ടയം ജില്ലയിൽ യുഡിഎഫിന്റെ വൻ തിരിച്ചു വരവ്. ഇതുവരെ 35 പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് നേടാനായപ്പോൾ 20 പഞ്ചായത്തുകളിലാണ് എൽഡിഎഫിനു ലീഡ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ രണ്ടിടത്ത് എൽഡിഎഫിനാണ് ലീഡ്. ളാലം ബ്ലോക്കിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്.

ആറു നഗരസഭകളിൽ ആറിടത്തും യുഡിഎഫിനാണ് മേൽകൈ. പാലാ നഗരസഭയിൽ സ്വതന്ത്രൻമാരുടെ പിന്തുണയിൽ യുഡിഎഫിനു ഭരിക്കാം. ജില്ലാ പഞ്ചായത്തിൽ 14 ഇടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം പിന്തുണയിൽ എൽഡിഎഫ് ഭരണം പിടിച്ച പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഇത്തവണ എൽഡിഎഫിനെ കൈവിട്ടകാഴ്ചയാണുണ്ടായത്. കേരള കോൺഗ്രസ് എമ്മിനും ജില്ലയിൽ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫിന് തോൽവി. പാലാ നഗരസഭ 22 ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി രജിത പ്രകാശ് വിജയിച്ചു. രജിത 287 വോട്ടും കേരളാ കോൺഗ്രസ് സ്ഥാനാർഥി 232 വോട്ടും ലഭിച്ചു. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡുകൂടിയാണിത്. അതേ സമയം മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥി ജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്. കേരള കോൺഗ്രസ് എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ തോൽവിയിൽ പ്രതികരിച്ച് കോരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. വീഴ്ച പരിശോധിക്കും. വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. തോൽവി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. മാധ്യകേരളത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കിയതോടെ ജോസ് കെ മാണിയുടെ മനസ്സു മാറുമോ എന്നാണ് ഇനി അറിയേണ്ടത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...