സിനിമ

‘വിനയം, ലാളിത്യം, പോസിറ്റിവിറ്റി..’; രജനീകാന്തിന് ആശംസനേര്‍ന്ന് സിനിമാലോകം, ആഘോഷമാക്കി ആരാധകര്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനം ആരാധകര്‍ ആഘോഷമാക്കുന്നതിനിടെ താരത്തിന് ആശംസകള്‍നേര്‍ന്ന് സിനിമാലോകം. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ആശംസനേര്‍ന്ന് രംഗത്തെത്തിയതിന് പിന്നാലെ താരങ്ങളായ കമല്‍ഹാസന്‍, ധനുഷ്, എസ്.ജെ സൂര്യ, ജാക്കി ഷറോഫ്, ഖുശ്ബു എന്നിവരെല്ലാം അദ്ദേഹത്തിന് സന്തോഷവും ആരോഗ്യവും നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

’75 വര്‍ഷത്തെ ശ്രദ്ധേയമായ ജീവിതം, ഇതിഹാസ സിനിമകളുടെ 50 വര്‍ഷങ്ങള്‍, എന്റെ സുഹൃത്ത് രജനീകാന്തിന് ജന്മദിനാശംസകള്‍ കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു. ‘ജന്മദിനാശംസകള്‍, തലൈവാ എന്ന സന്ദേശമാണ് ധനുഷ്  പങ്കുവെച്ചത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം കഴിച്ചിരുന്നുവെങ്കിലും ദമ്പതികള്‍ 2022-ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി പിരിയുകയും ചെയ്തിരുന്നു.

നടന്‍ എസ്.ജെ. സൂര്യ രജനീകാന്തിന് ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു. 50 വര്‍ഷത്തെ കരിയറില്‍ അദ്ദേഹംചെയ്ത പ്രധാന വേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ അദ്ദേഹം സാമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തയ്യാറാക്കിയ ക്ലിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. ‘നമ്മുടെ തലൈവര്‍ക്ക്, ഇതിഹാസ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ജന്മദിനം ആശംസിക്കുന്നു.’ എന്നും അദ്ദേഹം കുറിച്ചു.

’75-ാം ജന്മദിനാശംസകള്‍ തലൈവാ. ആരോഗ്യവും സന്തോഷവും നേരുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക. ഞങ്ങളുടെ ജീവിതം മനോഹരമാക്കിയതിന് നന്ദി. നിങ്ങളെ എന്നെന്നും സ്‌നേഹിക്കുന്നു’ – സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

രജനീകാന്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് താരം ജാക്കി ഷറോഫ് ആശംസകള്‍ നേര്‍ന്നത്. ജനീകാന്തിനൊപ്പമുള്ള പഴയ ചിത്രവും ഒരു പുതിയ ചിത്രവും എക്‌സില്‍ പങ്കുവെച്ചുകൊണ്ടാണ് നടി ഖുശ്ബു സുന്ദര്‍ ആശംസ അറിയിച്ചത്. ‘ഇന്ത്യന്‍ സിനിമയുടെ ഏക സൂപ്പര്‍സ്റ്റാര്‍, പത്മവിഭൂഷന്‍ രജനീകാന്തിന് ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകള്‍. അര്‍പ്പണബോധം, കഠിനാധ്വാനം, സ്ഥിരോത്സാഹം, വിനയം, ലാളിത്യം, എപ്പോഴും പോസിറ്റിവിറ്റി എന്നിവയുടെ കേന്ദ്രവും പ്രചോദനവുമാണ് നിങ്ങള്‍ ..’ അവര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ആരാധകര്‍ വ്യാഴാഴ്ചതന്നെ ആഘോഷം തുടങ്ങിയിരുന്നു. മധുരയിലെ തിരുമംഗലത്ത് രജനീകാന്തിനായി ക്ഷേത്രം നിര്‍മിച്ചിട്ടുള്ള കാര്‍ത്തിക് താരത്തിന്റെ രൂപമാതൃകയില്‍ ഒന്നരയടി ഉയരവും മൂന്ന് കിലോ ഭാരവുമുള്ള ഐസ്‌ക്രീം കേക്ക് മുറിച്ചാണ് ആഘോഷത്തിന് തുടക്കമിട്ടത്. രജനീകാന്തിന്റെ വിഗ്രഹത്തില്‍ കിരീടമണിയിക്കുകയും പാലും ചന്ദനവും കൊണ്ട് അഭിഷേകവും നടത്തി. ജന്മദിനാശംസകള്‍ നേര്‍ന്ന് 75 ഭാഷകളില്‍ പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...