അമേരിക്കൻ വാർത്തകായികം

സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച   ടിസാക്കിന് നവ നേതൃത്വം

ഹൂസ്റ്റണ്‍ : സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച  അന്താരാഷ്ട്ര വടംവലിയും  വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റും സംഘടിപ്പിച്ച് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയര്‍ന്ന  ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബിനെ (TISAC) 2006 ല്‍ നയിക്കാന്‍ ശക്തമായ നേതൃനിരയെ തിരഞ്ഞെടുത്തു.

സ്റ്റാഫോഡിലെ  ടിസാക്  കോര്‍പ്പറേറ്റ് ഓഫീസ് ഹാളില്‍ ഒക്ടോബര് 25 നു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

2006 ലെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ്

പ്രസിഡന്റ് – ഡാനി രാജു, വൈസ് പ്രസിഡണ്ട് – മാത്യു ചിറപ്പുറത്ത്, സെക്രട്ടറി -മാത്യൂസ്  കറുകകളം, ട്രഷറര്‍ – റിമല്‍ തോമസ്, ജോയിന്റ് സെക്രട്ടറി- പ്രിന്‍സ് പോള്‍, ജോയിന്റ് ട്രഷറര്‍ – ജോസഫ് കൈതമറ്റത്തില്‍,  പിആര്‍ഒ – സിബു ടോം,
സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍- ഫിലിപ്പ് ചോരത്ത്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ -ജോയ് തയ്യില്‍, വിജയന്‍ നെടുംചേരിയില്‍, ഏബി തത്തംകുളം,
മീറ്റിംഗ് കോര്‍ഡിനേറ്റര്‍മാര്‍ -തോമസ് കണ്ടാരപ്പള്ളില്‍,റെനി ഇണ്ടിക്കുഴിയില്‍
വടം വലി കോര്‍ഡിനേറ്റര്‍മാര്‍ – ചാക്കോച്ചന്‍ മേടയില്‍, ജുബിന്‍ കുളങ്ങര, പ്രെബിറ്റ് വെല്ലിയന്‍

എല്ലാ പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന്  ഭാരവാഹികള്‍ പറഞ്ഞു.

Report ജീമോന്‍ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...