അമേരിക്കൻ വാർത്തകുട്ടി വാർത്ത

ഇന്ത്യയിലെ ദേവാലയ നിർമാണ പദ്ധതിയുമായി അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗ്

ചിക്കാഗോ: ഇന്ത്യയിലെ ഷംസാബാദ് രൂപതയിലെ ഒരു മിഷൻ പ്രദേശത്ത് പുതിയ ദേവാലയം നിർമ്മിക്കുന്ന പദ്ധതിയുമായി ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ  മിഷൻ ലീഗ് (CML). ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രൂപതയിലെ എല്ലാ സി.എം.എൽ  യൂണിറ്റുകളിൽ നിന്നുമുള്ള കുട്ടികൾ, സംഭാവനകളുടെയും പ്രാർത്ഥനകളുടെയും മുഖേന ഈ പദ്ധതിയിൽ പങ്കാളികളാകും.

ഈ പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ്പ് ജോയ് അലപ്പാട്ടും മിഷൻ ലീഗ്  രൂപതാ നേതാക്കളും ചേർന്ന് നടത്തി. ടെക്സാസ് സംസ്ഥാനത്തുള്ള പെർലാൻഡിലെ സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളി, ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളി, ഗാർലൻഡിലെ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളി എന്നിവിടങ്ങളിലെ സി.എം.എൽ യൂണിറ്റുകൾ ആദ്യ സംഭാവനകൾ  നൽകി.

ഫാ. ജോർജ് ഡാനവേലിൽ (ഡയറക്ടർ), സിജോയ് സിറിയക്ക് പറപ്പള്ളിൽ (പ്രസിഡന്റ്), ടിസൺ തോമസ് (ജനറൽ സെക്രട്ടറി), സിസ്റ്റർ അഗ്‌നസ് മരിയ എം.എസ്.എം.ഐ (ജോയിന്റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള സി.എം.എൽ രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ പദ്ധതി ഏകോപിപ്പിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...