കേരള വാർത്ത

പേപ്പട്ടിയെ തല്ലിക്കൊന്നു; കൊല്ലത്ത്‌ സ്ഥാനാർഥിയുടെ പേരിൽ കേസ്

ശാസ്താംകോട്ട (കൊല്ലം): നാട്ടിൽ ഭീതിപരത്തുകയും ഒട്ടേറെപ്പേരെ കടിക്കുകയും ചെയ്ത തെരുവുനായയെ തല്ലിക്കൊന്നെന്ന മൃഗസ്നേഹികളുടെ പരാതിയിൽ സ്ഥാനാർഥിയുടെ പേരിൽ കേസ്. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ടൗൺ വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെ പ്രതിയാക്കിയാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി കാരാളിമുക്കിലും പരിസരത്തും അലഞ്ഞുനടന്ന നായ ഒട്ടേറെപ്പേരെ കടിച്ചു. യുവതിക്കും വയോധികനും സാരമായി മുറിവേറ്റിരുന്നു. സർക്കാർ സംവിധാനമുൾപ്പെടെ പല കോണുകളിലും മുട്ടിയിട്ടും നായയെ പിടിക്കാൻ സഹായമെത്തിയില്ല.

തുടർന്ന് സ്ഥാനാർഥി ഉൾപ്പെടെ നാട്ടുകാരായ ഒരു സംഘം യുവാക്കൾ നായയെ തിരഞ്ഞു നടക്കുന്നതിനിടയിൽ ഒരു വീടിനുസമീപം കണ്ടെത്തി. അടുത്തെത്തിയപ്പോൾ തങ്ങൾക്കുനേരേ പാഞ്ഞടുത്ത നായയുടെ കടിയേൽക്കാതിരിക്കാൻ ചെറുത്തപ്പോൾ ചത്തെന്നാണ് സുരേഷ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ പറയുന്നത്. നായയെ അവർ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ പേവിഷബാധ സ്ഥിരീകരിച്ചു.

എന്നാൽ അതിനിടെ ചിലർ മൃഗസ്നേഹികളുടെ സംഘടനയ്ക്ക് പരാതി അയച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടർ റിപ്പോർട്ട് തേടി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃഗത്തെ കൊന്നതിന് ബിഎൻഎസ് 325 വകുപ്പ് പ്രകാരം കേസെടുത്തു.

കേസ് രാഷ്ട്രീയവിരോധവും സമ്മർദവും കാരണമാണെന്ന് സുരേഷ് ചന്ദ്രൻ പറഞ്ഞു. നായ ചത്തില്ലായിരുന്നെങ്കിൽ കൂടുതൽപ്പേരെ കടിക്കുമായിരുന്നെന്നും ചൂണ്ടിക്കാട്ടി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...