കുട്ടി വാർത്തശാസ്ത്രീയം

വാട്സ്ആപ്പിൽ ഇനി മിസ്ഡ് കോളുകൾക്കൊപ്പം വോയ്‌സ് സന്ദേശവും ലഭിക്കും, കോളിംഗ് എളുപ്പമാക്കാൻ പുതിയ ഫീച്ചർ

ഉപയോക്താക്കൾക്കായി കോളിംഗ്, കോൾ മാനേജ്‌മെൻ്റ് എന്നിവ കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഐഫോണിലെ വോയ്‌സ്‌മെയിൽ പോലെ, വിളിച്ചിട്ട് കിട്ടാത്ത സാഹചര്യത്തിൽ വോയിസ്, വീഡിയോ സന്ദേശങ്ങൾ എളുപ്പത്തിൽ അയക്കാൻ കഴിയുന്നതാണ് ഈ പുതിയ അപ്‌ഡേറ്റ്. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ഡബ്ല്യു എ ബീറ്റ ഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് പ്രകാരം, വോയ്‌സ് കോളിന് മറുപടി ലഭിക്കാതെ വരുമ്പോൾ വാട്സ്ആപ്പ് ‘റെക്കോർഡ് വോയ്സ് മെസേജ്’ ഓപ്ഷൻ നൽകും. ഇത് വഴി കോളിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം റെക്കോർഡ് ചെയ്ത് അയക്കാൻ സാധിക്കും. മിസ്ഡ് കോൾ അലർട്ടിനൊപ്പം ഈ സന്ദേശം സ്വീകർത്താവിന് ദൃശ്യമാകും.

വീഡിയോ കോളുകളിലും ഈ ഫീച്ചർ ലഭ്യമാണ്. വീഡിയോ കോളിന് മറുപടി ലഭിച്ചില്ലെങ്കിൽ വിളിക്കുന്നവർക്ക് ഇതേ രീതിയിൽ വീഡിയോ സന്ദേശം അയക്കാൻ കഴിയും. വേഗത്തിൽ ആശയവിനിമയം നടത്തുക എന്നതാണ് ഈ അപ്‌ഡേറ്റിൻ്റെ പ്രധാന ലക്ഷ്യം. വാട്സ്ആപ്പ് അതിൻ്റെ കോൾസ് ടാബ് പുനക്രമീകരിക്കുന്നതിനിടെയാണ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്നതിൽ വ്യക്തതയില്ല.

പുതിയ കോൾസ് ടാബും മറ്റ് ഫീച്ചറുകളും

ഇതിനൊപ്പം കോൺടാക്റ്റുകൾ ആക്‌സസ് ചെയ്യുന്നത് മുതൽ പുതിയ ഗ്രൂപ്പുകൾ നിർമ്മിക്കുന്നത് വരെയുള്ള കോളുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും ഒരു ടാബിൽ ക്രമീകരിക്കുന്ന പുതിയൊരു ‘കോൾസ് ടാബും’ വാട്സ്ആപ്പ് കൊണ്ടുവരുന്നുണ്ട്.

ഈ പുതിയ കോളിങ് ഫീച്ചറിൽ ഉപയോക്താക്കൾക്ക് 31 പേരെ വരെ ഉൾപ്പെടുത്തിക്കൊണ്ട് വൺ-ഓൺ-വൺ കോളുകളോ ഗ്രൂപ്പ് കോളുകളോ ചെയ്യാൻ സാധിക്കും. കൂടാതെ, വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനുള്ള ‘കോൾ ഷെഡ്യൂളിങ്’ ഫീച്ചറും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കും.

Related Articles

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

എഴുന്നേറ്റുനിന്ന് കുട്ടി, സീറ്റ് ബെൽറ്റ് ഇടില്ലെന്ന് വാശി; വിമാനം റദ്ദാക്കി, കുടുങ്ങി യാത്രക്കാർ

വിക്ടോറിയ: യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ്...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ ഇനി അമേരിക്കൻ മലയാളി നേഥൻ തോമസ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥൻ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...